Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വായ്പയായി അനുവദിക്കണമെന്ന് കമ്മീഷന്‍,ജോലി കിട്ടുമ്പോള്‍ 25 യൂറോ ആഴ്ച്ചയില്‍ തിരിച്ചടവ്

അയര്‍ലണ്ടിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വായ്പയായി അനുവദിക്കണമെന്ന് കമ്മീഷന്‍,ജോലി കിട്ടുമ്പോള്‍ 25 യൂറോ ആഴ്ച്ചയില്‍ തിരിച്ചടവ്

ഡബ്ലിന്‍:പഠനശേഷം വരുമാനമാര്‍ഗം കണ്ടെത്തിയാല്‍ തിരിച്ചടയ്ക്കാന്‍ ആവും വിധം വിദ്യാഭ്യാസ ചെലവിനായി അയര്‍ലണ്ടിലെ ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് വായ്പ അനുവദിക്കാന്‍ സര്‍ക്കാരിനു തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ നവീകരണ കമ്മീഷന്റെ നിര്‍ദേശം. 

തേര്‍ഡ് ലെവല്‍ ഫണ്ടിംഗിന്റെ പ്രധാന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായത്ര പഠന വായ്പ നല്‍കാനും അവ പിന്നീട് വിദ്യാര്‍ഥിക്ക് വരുമാനമാര്‍ഗം ആഴ്ചയില്‍ 25 യൂറോ എന്ന കണക്കില്‍ 15 വര്‍ഷത്തേക്ക് തുക തിരിച്ചടയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ നിര്‍ദേശം.

വിദ്യാര്‍ഥികള്‍ക്ക് പുതിയ വായ്പാ സംവിധാനം ഒരുക്കാനുള്ള ഡ്രാഫ്റ്റ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഗ്രാന്റ് അനുവദിക്കണം സര്‍ക്കാരിന്റെയും തൊഴിലുടമകളുടെ ഭാഗത്ത് നിന്നും കൂടുതല്‍ വിഹിതവും വാങ്ങണമെന്ന് ഡ്രാഫ്റ്റില്‍ ആവശ്യപ്പെടുന്നു. ഫണ്ടിംഗ് ഐറിഷ് ഹയര്‍ എഡ്യുക്കേഷന്‍ എന്ന 70 പേജുള്ള ഡ്രാഫ്റ്റ് റിപ്പോര്‍ട്ടാണ് തയാറാക്കിയിരിക്കുന്നത്. ഈ സ്‌കീം അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് കോളേജുകളല്‍ പ്രവേശനവും പഠനവും സൗജന്യമായിരിക്കും. എന്നാല്‍ വരുമാനം ലഭിച്ചു തുടങ്ങിയാല്‍ അവര്‍ ട്യൂഷന്‍ ഫീസുകള്‍ തിരിച്ചടയ്ക്കണം. 

മറ്റു വായ്പകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ മാത്രമേ തിരിച്ചടവ് സ്വീകരിക്കാവു എന്ന് ഡ്രാഫ്റ്റ് തയാറാക്കിയ വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും ഇക്കാര്യത്തില്‍ കൂടുതല്‍ വിശകലനം ആവശ്യമായതിനാല്‍ റിപ്പോര്‍ട്ടിന് അന്തിമതീരുമാനമായിട്ടില്ല. ട്യൂഷന്‍ ഫീ ഇനത്തില്‍ ഒരു വിദ്യാര്‍ഥിക്ക് പ്രതിവര്‍ഷം 4,000 യൂറോ ചെലവാകുന്നുവെന്നാണ് കണക്ക്. നാലു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 16,000 യൂറോ വരെ ചുരുങ്ങിയത് ചിലവായേക്കാം.

വിദ്യാഭ്യാസത്തിനു ശേഷം ഒരാള്‍ പ്രതിവര്‍ഷം കുറഞ്ഞത് 26,000 യൂറോ വരുമാനം ലഭിക്കുന്ന ജോലിയില്‍ പ്രവേശിച്ചാല്‍ 15 വര്‍ഷത്തേക്ക് 25 യൂറോ വീതം ആഴ്ചയില്‍ തിരിച്ചടയ്ക്കണം. വരുമാനം കൂടുന്നതനുസരിച്ച് തിരിച്ചടവ് തുകയിലും മാറ്റം വരും. കുറഞ്ഞ വരുമാനം ലഭിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ജോലി കിട്ടുന്നതുവരെ തിരിച്ചടവ് തുടങ്ങണ്ടതില്ല 

പുതിയ സ്‌കീം നടപ്പിലാക്കിയാല്‍ തേര്‍ഡ് ലെവല്‍ സെക്ടറിന് കുടുതലായി 100 കോടി യൂറോ കണ്ടെത്താനാകും. എന്നാല്‍ ഇത് അയര്‍ലണ്ടിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഏതായാലും പൊതു തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാരായിരിക്കും ഈ ഡ്രാഫ്റ്റില്‍ അന്തിമ തീരുമാനമെടുക്കുന്നത്.












Scroll To Top