Tuesday August 22, 2017
Latest Updates

അയര്‍ലണ്ടില്‍ യെസ് വോട്ട് ചെയ്യാന്‍ ഒരുങ്ങുന്ന മലയാളികള്‍ക്ക് ….

അയര്‍ലണ്ടില്‍ യെസ് വോട്ട് ചെയ്യാന്‍ ഒരുങ്ങുന്ന മലയാളികള്‍ക്ക് ….

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഒരു വിഭാഗം മലയാളികള്‍ വരുന്ന 22 ന് നടത്തപെടുന്ന ഹിതപരിശോധനയില്‍ യെസ് വോട്ടിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ഐറിഷ് മലയാളിയോട് വെളിപ്പെടുത്തുകയുണ്ടായി.ഐറിഷ് മലയാളി പത്രം ഏകപക്ഷീയമായി നോ വിഭാഗത്തെ പിന്തുണയ്ക്കുന്നതായി അവരില്‍ ചിലര്‍ ആരോപിക്കുകയും ചെയ്തു.സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരു മാധ്യമം എന്ന നിലയില്‍ സന്തുലിതമായ ഒരു ജനസമൂഹത്തിന്റെ സമഗ്രഭാവിയ്ക്ക് വേണ്ടിയുള്ള നിലപാടുകളെ പിന്തുണയ്ക്കുക എന്ന സാമാന്യമര്യാദ പാലിക്കുക മാത്രമേ ‘ഐറിഷ് മലയാളി ചെയ്യുന്നുള്ളൂ.
അയര്‍ലണ്ടിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഇന്ന് യെസ് അനുഭാവികള്‍ക്ക് വേണ്ടി പ്രചരണം നടത്തുന്നത് വന്‍തോതില്‍ ഫണ്ട് വാങ്ങി കൊണ്ടാണ്.നേരിട്ടുള്ള പരസ്യങ്ങളല്ല,വാര്‍ത്താ രൂപേണയുള്ള പരസ്യങ്ങളാണ് അവര്‍ പ്രസിദ്ധീകരിച്ചു പോരുന്നത്.യെസ് കാമ്പയിന്‍കാര്‍ പരസ്യം നല്‍കാന്‍ വേണ്ടി ‘ഐറിഷ് മലയാളി’യെ പോലും സമീപിച്ചു എന്ന് പറയുമ്പോള്‍ അവര്‍ പരസ്യം എല്ലാവരിലും എത്തിക്കാന്‍ പുലര്‍ത്തുന്ന ജാഗ്രത ജനങ്ങള്‍ മനസിലാക്കേണ്ടതുണ്ട്!അയര്‍ലണ്ടില്‍ യെസ് കാമ്പയിന് വേണ്ടി പ്രചരിക്കപ്പെടുന്ന വീഡിയോകളിലും പ്രചാരണ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നവരില്‍ കൂടുതലും വിദേശ രാജ്യങ്ങളില്‍ സെക്‌സ് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന പ്രൊഫഷനല്‍ കലാകാരന്മാര്‍മാര്‍ ആണെന്ന് കൂടി അറിയുക.ഇത്തരക്കാരുടെ പ്രചാരണ വലയത്തില്‍ സ്വാഭാവികമായും അവരുടെ വ്യാപാരം കൊഴുപ്പിക്കാനുള്ള ചേരുവകളാവും ഉണ്ടാവുക.
എന്നാല്‍ ഹിജഡകള്‍ അടക്കമുള്ള മൂന്നാം ലിംഗക്കാരുടെ അവകാശങ്ങളെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹം മടിക്കേണ്ടതില്ല.അവരുടെ പേരില്‍ ലൈംഗീക അരാജകത്വ വാദികള്‍ മുതലെടുക്കുന്നുണ്ടോ എന്ന് പ്രധാനം.അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം ഹിജടകളുടെ മാത്രമല്ല സ്വവര്‍ഗാനുരാഗികളുടെയും പറയപ്പെടുന്ന ‘ലൈംഗീക അവകാശത്തെ പണ്ടേ തന്നെ രാജ്യം അംഗീകരിച്ചിട്ടുണ്ട്.

അവരുടെ വിവാഹവും അവര്‍ക്ക് ദത്തെടുക്കാന്‍ ഉള്ള അവകാശവും ആണ് ഹിതപരിശോധനയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.ഉത്തമ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അത് അംഗീകരിക്കാന്‍ ആവില്ല എന്നതാണ് സത്യം.

സ്വവര്‍ഗ്ഗ വിവാഹത്തെ സാധാരണ വിവാഹങ്ങളുമായി ഉപമിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും വിവാഹത്തെ ശിഥിലീകരിക്കുന്ന നീക്കങ്ങള്‍ പരാജയപ്പെടുത്താന്‍ എല്ലാവരും നോ വോട്ടിനായി ഒരുമിക്കണമെന്നും മദേര്‍സ് ആന്‍ഡ് ഫാദേര്‍സ് മാറ്റേര്‍സ് ചെയര്‍മാന്‍ റേ കിന്‍സെല്ലയെ പോലുള്ളവര്‍ പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

സര്‍ക്കാര്‍ പറയുന്നത് വൈവാഹിക ബന്ധത്തില്‍ ലിംഗപരമയ വ്യത്യാസങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ്. എന്നാല്‍ ഇത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല.ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ തന്നെ ഇതു വ്യക്തമാവും. നാമെല്ലാവരും തന്നെ ഒരു പുരുഷന്റെയും സ്ത്രീയുടെയും കൂടിചേരലിന്റെ സൃഷ്ടികളാണ്. ഒരു മാതാവിന് ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ പോലും വികാരങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ പിതാവ് ഇതില്‍ നിന്നും വ്യത്യസ്തനാണ്. എങ്കിലും ഈ അവസരത്തില്‍ വ്യത്യസ്തമായ പല വികാരങ്ങളിലൂടെയും ഇവരും കടന്നു പോകുമെന്ന് ഉറപ്പാണ്, അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഒയ്‌റിയാച്റ്റസ് സഭയിലൂടെ പ്രാബല്യത്തില്‍ വന്ന ഹിതപരിശോധന അടിച്ചേല്‍പ്പിക്കലിന്റെ സ്വഭാവമുള്ളതാണ് . തുറന്ന ചര്‍ച്ചാസാധ്യതകളും എതിര്‍പ്പുകളും അവഗണിക്കപ്പെട്ടു. ഹിതപരിശോധന തുല്യതയെ സംബന്ധിച്ചുള്ളതല്ല. പകരം വിവാഹമെന്ന സങ്കല്പത്തെ ശിഥിലീകരിക്കുന്നതാണ്.എല്ലാ സ്‌നേഹബന്ധങ്ങളിലും സഹജമായ ചില മൂല്യങ്ങളുമുണ്ട്. എന്നാല്‍ ഇവയെല്ലാം ഒരേ പോലെയല്ല. വിവാഹം, കുടുംബം, അമ്മ, അച്ഛന്‍ എന്നീ വാക്കുകള്‍ക്കെല്ലാം വളരെ പ്രത്യേകമായ ചില മാനങ്ങള്‍ കല്പിക്കപ്പെട്ടിട്ടുണ്ട്..

സര്‍ക്കാര്‍ സര്‍വ്വ സന്നഹങ്ങളുമുപയോഗിച്ച് ‘നോ’ വിഭാഗത്തെ അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.. സര്‍ക്കാര്‍ അജണ്ടക്കെതിരെ അണിനിരന്ന വലിയൊരു വിഭാഗത്തിന്റെ ശബ്ദത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അവഗണിച്ചു എന്നതും ശ്രദ്ധേയമാണ്.
പ്രചാരണമായിക വലയത്തില്‍ ഒരു പറ്റം ജനങ്ങള്‍ പെട്ട് പോയിട്ടുണ്ടെങ്കിലും അയര്‍ലണ്ടിലെ നിശബ്ദരായ സാധാരണക്കാരാണ് തീരുമാനം എടുക്കേണ്ടത്.വോട്ടേഴ്‌സ് ലിസ്സ്റ്റില്‍ പേര് ചേര്‍ക്കേണ്ട അവസാന ദിവസമായിരുന്ന ഇന്നലെ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഹെല്പ് ഡെസ്‌കിനു മുന്‍പില്‍ കണ്ട കാഴ്ച മറക്കാന്‍ കഴിയില്ല.പേര് ചേര്‍ക്കാനായി ഡബ്ലിനിലെ നൂറു കണക്കിന് പേരാണ് അവസാന നിമിഷവും ഇവിടെ എത്തിയത്.ആഫ്രിക്കന്‍ വംശജരും,മുസ്ലീം സമുദായക്കാരും പരമ്പരാഗത വേഷത്തില്‍ കുടുംബം ഒന്നടക്കം വന്ന് ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഒരു കാര്യം ഉറപ്പായും മനസിലാക്കാന്‍ സാധിച്ചത് യെസ് പക്ഷക്കാരുടെ പ്രചാരണ കോലാഹലങ്ങള്‍ ജനം ശ്രദ്ധിച്ചു എന്ന് തന്നെയാണ് !
കെനിയയില്‍ നിന്നുള്ള മുസ്ലീം ദമ്പതികള്‍ പറഞ്ഞു.’ഫ്രാന്‍സില്‍ ഞങ്ങളുടെ ബന്ധുക്കള്‍ ഉണ്ടായിട്ടും അവിടെ ജോലി തേടി പോവാതെ അയര്‍ലണ്ടിന് വന്നത് ഈ രാജ്യത്തിന്റെ നന്മ കണ്ടത് കൊണ്ടാണ്.അത് കൊണ്ട് തന്നെ ഇവിടം മലിനമാവാതെ സൂക്ഷിക്കേണ്ടത് ഞങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്.അയര്‍ലണ്ടില്‍ കഴിഞ്ഞ 15 വര്‍ഷമായി താമസിക്കുന്ന അവര്‍ ഇതാദ്യമായാണ് വോട്ട് ചെയ്യണം എന്ന ഉദ്ദേശ്യത്തോടെ പേര് ചേര്‍ക്കാന്‍ എത്തിയിരിക്കുന്നത്.ഏതാനം മലയാളി കുടുംബങ്ങളും അന്തിമ നിമിഷങ്ങളില്‍ പോലും ക്യൂവില്‍ അവശേഷിക്കുന്നുണ്ടായിരുന്നു.
ജനം പൊരുതുന്നുണ്ട്.നന്മയ്ക്ക് വേണ്ടി.അവകാശങ്ങള്‍ നമ്മുടെ തലമുറയുടെ ആസ്വാദനത്തിന് വേണ്ടിയുള്ളതല്ല,അടുത്ത തലമുറയ്ക്ക് വേണ്ടി കൂടിയുള്ളതാണ്…
റെജി സി ജേക്കബ് (എഡിറ്റര്‍ ,ഐറിഷ് മലയാളി )


 

Scroll To Top