Sunday December 04, 2016
Latest Updates

കൊച്ചിയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ച സംഭവം:സ്ത്രീയുടെ പങ്കാളി അറസ്റ്റില്‍ 

കൊച്ചിയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ച സംഭവം:സ്ത്രീയുടെ പങ്കാളി അറസ്റ്റില്‍ 

എറണാകുളം: കൊച്ചി ഇടപ്പള്ളിയില്‍ അമ്മയും മകളും ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച വേണിയുടെ ബന്ധുക്കളുടെ പരാതിയിലാണ് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ സിബു ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

വേണിയും സിബുവും നിയമപരമായി വിവാഹിതരായിരുന്നില്ല. ആദ്യ വിവാഹബന്ധത്തിലുള്ള ഭര്‍ത്താവിനേയും മകനേയും ഉപേക്ഷിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി വേണി സിബുവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഈ ബന്ധത്തിലുണ്ടായ കുട്ടിയാണ് മരിച്ച കിരണ്‍.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് വേണിയുടെ ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് സിബുവിനെതിരെ കേസെടുത്തു.

കസ്റ്റഡിയിലെടുത്ത സിബുവിനെ ചോദ്യം ചെയ്തു വരികയാണ്. സിബുവിന് പരസ്ത്രീ ബന്ധങ്ങളുണ്ടായിരുന്നുവെന്നാണ് വേണിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.ഇന്നലെ മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങള്‍ നടന്നിരുന്നു വേണിക്കൊപ്പം താമസിച്ചിരുന്ന ഐ.സി.ഐ.സി.ഐ ബാങ്ക് ഇടപ്പള്ളി ശാഖ മാനേജര്‍ സിബു ജോര്‍ജ് തന്റെ ഭാര്യയും മകളമാണ് മരിച്ചതെന്ന് സാക്ഷ്യപത്രം ഒപ്പിട്ടു നല്‍കിയാലേ മൃതദേഹങ്ങള്‍ ഏറ്റെടുക്കൂ എന്ന് ബന്ധുക്കള്‍ശഠിച്ചു.പിന്നീട് പൊലീസുമായുള്ളചര്‍ച്ചയിലാണ്  തീരുമാനം മാറ്റിയത്.മൃതദേഹങ്ങള്‍ പച്ചാളംപൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

വേണിയുടെ ആദ്യഭര്‍ത്താവിലുള്ള മകന്‍ പാര്‍ത്ഥിപനും ഇന്നലെസ്ഥലത്തെത്തയിരുന്നു. വ്യോമസേനാ ഉദ്യോഗസ്ഥനായ പാര്‍ത്ഥിപന്‍ സിബുപീഡിപ്പിക്കുന്ന വിവരംഅറിഞ്ഞപ്പോള്‍ അമ്മയെയും അനിയത്തിയെയും തന്നോടൊപ്പം താമസിക്കാന്‍ വിളിച്ചെങ്കിലും അവര്‍ വന്നില്ലെന്നു പറഞ്ഞു.

Scroll To Top