Saturday August 19, 2017
Latest Updates

നിക്ഷേപ സൗഹൃദരാജ്യങ്ങളില്‍ യൂറോപ്പില്‍ ഒന്നാമത് അയര്‍ലണ്ട്,ആഗോളതലത്തില്‍ ഇന്ത്യ

നിക്ഷേപ സൗഹൃദരാജ്യങ്ങളില്‍ യൂറോപ്പില്‍ ഒന്നാമത് അയര്‍ലണ്ട്,ആഗോളതലത്തില്‍ ഇന്ത്യ

ഡബ്ലിന്‍: ഏറ്റവും നിക്ഷേപ സാധ്യതയുള്ള യൂറോപ്യന്‍ രാജ്യമായി രാജ്യമായി യൂ എസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് മാഗസിന്‍ അയര്‍ലണ്ടിനെ തിരഞ്ഞെടുത്തു.അയര്‍ലണ്ടിലെ നിക്ഷേപങ്ങള്‍ വന്‍ ലാഭ സാധ്യതക്കും സ്ഥിരതയോടെയുള്ള നിലനില്‍പ്പിനും കാരണമാകുമെന്ന് മാഗസിന്‍ നിരീക്ഷിച്ചു.ടാക്‌സ് ഇളവും,സ്വതന്ത്രമായ പ്രവര്‍ത്തനവും ഉറപ്പുവരുത്തുന്ന സര്‍ക്കാര്‍ നയങ്ങളും അയര്‍ലണ്ടിനെ നിക്ഷേപ സൗഹൃദരാജ്യമാക്കുന്നു.

ആഗോളതലത്തില്‍ ഇന്ത്യയാണ് നിക്ഷേപ സൗഹൃദ രാജ്യം.നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ വിട്ടുവീഴ്ചകള്‍ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യ ചൈനയേയും അമേരിക്കയേയും ഒക്കെ പിന്തള്ളി ആഗോളതലത്തില്‍ ഒന്നാമതെത്തിയത്.
ഇപ്പോള്‍ ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ പണം കൊയ്യാം എന്ന് വ്യഖ്യാത കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ ഈവര്‍ഷത്തെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.

ലോകത്ത് ഇത്രയും നിക്ഷേപ സാധ്യതയുള്ള മറ്റൊരു രാജ്യവുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.ലോകത്തിലെ നിക്ഷേപ സൗഹൃദരാജ്യങ്ങള്‍ എന്ന നിലയില്‍ അഞ്ചാം സ്ഥാനത്ത് അയര്‍ലണ്ടും ഉണ്ട്.സിംഗപ്പൂര്‍,വിയറ്റ്‌നാം,ഇന്ത്യാനേഷ്യ എന്നിവയാണ് ആഗോള തലത്തില്‍ തൊട്ടടുത്തുള്ള നിക്ഷേപ സൗഹൃദരാജ്യങ്ങള്‍.

ഇന്ത്യയെ നിക്ഷേപ സൗഹൃദമായി തിരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ അഭിമാനിക്കാന്‍ വകയുള്ളതല്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വ്യവസായ സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്ത് കുറഞ്ഞ തുകയ്ക്ക് ഈ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും. വിദേശ നിക്ഷേപത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഇതിന് ഇപ്പോള്‍ ഏറെ തടസ്സങ്ങളില്ല. കൂടാതെ രൂപ തീരെ ദുര്‍ബലമായ അവസ്ഥയിലാണ്. അതുകൊണ്ട് കുറഞ്ഞ ഡോളര്‍ ഇറക്കിയാലും ഇന്ത്യയില്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കും. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ധിപ്പിച്ച് വിദേശ സ്ഥാപനങ്ങള്‍ക്ക് ഏറെ നേട്ടമുണ്ടാക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്

Scroll To Top