Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ സമ്പദ് വ്യവസ്ഥ ശക്തമായി മുന്നോട്ടെന്ന് സെന്‍ട്രല്‍ ബാങ്ക്

അയര്‍ലണ്ടിലെ സമ്പദ് വ്യവസ്ഥ ശക്തമായി മുന്നോട്ടെന്ന് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ സമ്പദ് വ്യവസ്ഥ ശക്തമായിത്തന്നെ മുന്നോട്ടു കുതിക്കുകയാണെന്ന് സെന്‍ട്രല്‍ ബാങ്ക്. ഈയിടെ ഉയര്‍ന്ന പുതിയ വായ്പാ നയം സംബന്ധിച്ച വിവാദങ്ങളൊന്നും വളര്‍ച്ചയെ തടഞ്ഞിട്ടില്ലെന്നു അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാത്തത് സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമായില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

ഈ വര്‍ഷത്തെ ജി.ഡി.പി 4.8% വര്‍ദ്ധന കാണിക്കും എന്നായിരുന്നു ബാങ്കിന്റെ കണക്കുകൂട്ടലെങ്കിലും, ഇപ്പോഴത്തെ സാഹചര്യം തുടരുകയാണെങ്കില്‍ ഇത് 5.1% ആയേക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ ക്വാര്‍ട്ടര്‍ലി ബുള്ളറ്റിനില്‍ പറയുന്നു.

മുന്‍വര്‍ഷങ്ങളിലെ വളര്‍ച്ചാനിരക്ക് ഈ വര്‍ഷവും തുടരുമെന്നു പറയുന്ന ബാങ്ക്, യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വളര്‍ച്ച അയര്‍ലണ്ടിനായിരിക്കുമെന്നും പറയുന്നുണ്ട്. അതേസമയം 2017ല്‍ 0.2% വളര്‍ച്ച കുറയാന്‍ സാധ്യതയുണ്ടെന്നും ബാങ്ക് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

വിവാദത്തിന്റെ നിഴലിലായ പുതിയ വായ്പാ നയം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും സെന്‍ട്രല്‍ ബാങ്ക് ചീഫ് എക്കണോമിസ്റ്റ് ഗബ്രിയേല്‍ ഫാഗന്‍ ആര്‍.ടി.ഇയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Scroll To Top