Sunday December 11, 2016
Latest Updates

ബ്രെക്‌സിറ്റിന്റെ ഗുണങ്ങള്‍ അയര്‍ലണ്ടിന് അനുകൂലമാക്കണമെന്ന് ഡബ്ലിന്‍ മേയര്‍

ബ്രെക്‌സിറ്റിന്റെ ഗുണങ്ങള്‍ അയര്‍ലണ്ടിന് അനുകൂലമാക്കണമെന്ന് ഡബ്ലിന്‍ മേയര്‍

ഡബ്ലിന്‍:തൊഴില്‍ ദാതാക്കളുടെ സംഘടനയായ ഐബക്കിനെതിരെ (IBEC) ഡബ്ലിന്‍ മേയര്‍ ബ്രെന്‍ഡന്‍ കാര്‍ രംഗത്ത്. ഇപ്പോള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് ഐബക്ക് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബ്രെക്സിറ്റിന്റെ മറവില്‍ തൊഴിലാളികലെ ആക്രമിക്കുകയാണ് ഐബക്ക് ചെയ്യുന്നത്.

മത്സരം നിയന്ത്രിക്കാന്‍ ഉടന്‍ നടപടികള്‍ വേണമെന്നും, കുറഞ്ഞ വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഐബക്ക് ഈയാഴ്ച ആവശ്യപ്പെട്ടിരുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ടാക്സ് കുറയ്ക്കണമെന്നും ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തരം നീക്കങ്ങളിലൂടെ ഐറിഷ് സമൂഹത്തെ വിഭജിക്കാനാണ് ഐബക്ക് ശ്രമിക്കുന്നതെന്ന് മേയര്‍ ആരോപിച്ചു. ബ്രെക്സിറ്റിന്റെ മോശം വശങ്ങളെക്കുറിച്ച് മാത്രമാണ് ഐബക്ക് ചിന്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശനമുയര്‍ത്തി.

Scroll To Top