Wednesday December 07, 2016
Latest Updates

അയര്‍ലണ്ട് നന്നാകുന്നുണ്ട്; എന്നാലും ഗ്രീസിനെക്കാള്‍ മോശമാകുകയാണോ?

അയര്‍ലണ്ട് നന്നാകുന്നുണ്ട്; എന്നാലും ഗ്രീസിനെക്കാള്‍ മോശമാകുകയാണോ?

ഡബ്ലിന്‍:സാമ്പത്തിക മാന്ദ്യത്തില്‍ നിന്നടക്കം അയര്‍ലണ്ട് കരകയറുന്നതായാണ് വാര്‍ത്ത. എന്നാല്‍ രാജ്യത്തിന്റെ കടം ഇന്നും വീട്ടാന്‍ ബാക്കി കിടക്കുകയാണ്. മാത്രമല്ല സാമ്പത്തികമായി താഴെക്കിടയിലുള്ള ഗ്രീസിനെക്കാളും പലിശയാണ് വായ്പയെടുത്ത പണത്തിന് അയര്‍ലണ്ട് നല്‍കേണ്ടിവരുന്നത് എന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളെക്കാളും ഉയര്‍ന്ന തുകയാണ് പലിശയുടെ കാര്യത്തില്‍ അയര്‍ലണ്ടിന് ചെലവിടേണ്ടിവരുന്നത്.

ഗ്രീസിനെക്കാള്‍ 2 ബില്ല്യണ്‍ യൂറോ അധികമാണ് നിലവില്‍ അയര്‍ലണ്ട് നല്‍കുന്ന പലിശ എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പലിശനിരക്കാകട്ടെ 3.3 ശതമാനവും. ഇറ്റലിയിലെയും സ്പെയിനിലെയും പലിശനിരക്ക് 3.1 ശതമാനവും, ഗ്രീസിലേത് 2.1 ശതമാനവും മാത്രമാണ്. ഈ പ്രശ്നത്തെ ഗൗരവമായി കാണമണമെന്നും, സര്‍ക്കാര്‍ അടിയന്ത്രമായി ഇടപെടണമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.

Scroll To Top