Thursday December 08, 2016
Latest Updates

സാമ്പത്തിക വളര്‍ച്ചാ നിരക്ക് :യൂറോപ്പില്‍ ഒന്നാം സ്ഥാനത്ത് വീണ്ടും അയര്‍ലണ്ട്

സാമ്പത്തിക വളര്‍ച്ചാ നിരക്ക് :യൂറോപ്പില്‍ ഒന്നാം സ്ഥാനത്ത് വീണ്ടും അയര്‍ലണ്ട്

ഡബ്ലിന്‍ :യൂറോപ്പിലെ ഏറ്റവും കൂടിയ വളര്‍ച്ചാ നിരക്കുള്ള ബഹുമതി വീണ്ടും അയര്‍ലണ്ടിന്.വളര്‍ച്ചാ നിരക്കുകളെ കുറിച്ചുള്ള യൂറോപ്യന്‍ യൂണിയന്‍ പുറത്തുവന്നപ്പോള്‍ യൂറോപ്പിലെ എല്ലാ രാജ്യങ്ങളെയും അയര്‍ലണ്ട് പിന്നിലാക്കി.2015 ലെ 6.9 എന്ന വളര്‍ച്ചാ നിരക്കില്‍ കുറവാണ് പ്രതീക്ഷിക്കുന്നുവെങ്കിലും 4.5 ശതമാനം വളര്‍ച്ച അയര്‍ലണ്ടിന് ഈ വര്‍ഷവും ലഭ്യമായേക്കുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.2017 ല്‍ വളര്‍ച്ചാ നിരക്ക് 3.5 ആയേക്കും.

മാള്‍ട്ടായും ലക്‌സംബര്‍ഗുമാണ് അയര്‍ലണ്ടിന് തൊട്ടടുത്തുള്ള രാജ്യങ്ങള്‍.തൊഴിലില്ലായ്മ നിരക്ക് യൂറോപ്യന്‍ ശരാശരിയേക്കാള്‍ കുറവാണ് അയര്‍ലണ്ടിലുള്ളത്.വരും വര്‍ഷങ്ങളിലും സാമ്പത്തികമായ മുന്നേറ്റം അയര്‍ലണ്ട് തുടരുമെന്നാണ് പ്രവചനം.അഭയാര്‍ഥി പ്രശ്‌നങ്ങള്‍ കാരണം സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റം വരാത്ത അപൂര്‍വ്വം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട്.

2017 ലും അയര്‍ലണ്ട് മുന്നേറ്റം തുടരുമെന്നാണ് യൂറോപ്യന്‍ ധനകാര്യ കമ്മീഷന്റെ നിഗമനം
.

Scroll To Top