Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ സാമ്പത്തിക സ്ഥിതി ഇനിയും മെച്ചപ്പെടുമെന്ന് കമ്പനി മേധാവികള്‍,’അയര്‍ലണ്ടില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കും’ 

അയര്‍ലണ്ടിലെ സാമ്പത്തിക സ്ഥിതി ഇനിയും മെച്ചപ്പെടുമെന്ന് കമ്പനി മേധാവികള്‍,’അയര്‍ലണ്ടില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കും’ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ കമ്പനി മേധാവികള്‍ (സി ഇ ഓ) സന്തുഷ്ടരെന്നു സര്‍വേ റിപ്പോര്‍ട്ട്. സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തിയ 86 ശതമാനം കമ്പനി മേധാവികളും തങ്ങളുടെ ബിസിനസിനെക്കുറിച്ച് ശുഭപ്രതീക്ഷയിലുമാണ്. കണ്‍സള്‍ട്ടന്റ്‌സ് പ്രൈസ് വാട്ടേഴ്‌സ് കൂപ്പേഴ്‌സ് (പി ഡബ്ല്യൂ സി) ആണ് സര്‍വേ നടത്തിയത്. ഐറിഷ് സമ്പദ്ഘടന മെച്ചപ്പെട്ടതാണ് കമ്പനി മേധാവികളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ കാരണം. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ സന്തുഷ്ടരായ കമ്പനി മേധാവികളുടെ എണ്ണം 31 ശതമാനം വര്‍ദ്ധിച്ചു. 

2007 ല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നപ്പോള്‍ ഒട്ടുമിക്ക കമ്പനി മേധാവികള്‍ക്കും ശുഭപ്രതീക്ഷ ഇല്ലായിരുന്നു. അതേസമയം ഒരു ചെറുവിഭാഗം കമ്പനി മേധാവികള്‍ തങ്ങളുടെ ബിസിനസ് കൂടുതല്‍ മോശമായതായി അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്തേക്കാള്‍ ബിസിനസ് മോശമായെന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ പകുതിയിലധികം കമ്പനി മേധാവികളും തികച്ചും സന്തുഷ്ടരാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ സന്തുഷ്ടരായ കമ്പനി മേധാവികളുടെ എണ്ണം 44 ശതമാനമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. 

സമ്പദ്ഘടന മെച്ചപ്പെട്ട സാഹചര്യത്തില്‍ കമ്പനി വരുമാനം വര്‍ദ്ധിക്കുമെന്ന് 77 ശതമാനം കമ്പനി മേധാവികളും പ്രതീക്ഷിക്കുമ്പോള്‍ 69 ശതമാനം കമ്പനി മേധാവികള്‍ തങ്ങളുടെ കമ്പനി വലിയ ലാഭത്തിലേക്ക് നീങ്ങുന്നതായി പ്രതീക്ഷിക്കുന്നു. അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളില്‍ പത്തില്‍ ഒന്ന് കമ്പനികളും അയര്‍ലണ്ടില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. അയര്‍ലണ്ടില്‍ നിക്ഷേപം ഇറക്കിയത് നല്ല തീരുമാനമായിരുന്നെന്ന് 92 ശതമാനം ബഹുരാഷ്ട്ര കമ്പനി മേധാവികളും കരുതുന്നു

Scroll To Top