Thursday December 08, 2016
Latest Updates

അയര്‍ലണ്ട് സാമ്പത്തികവളര്‍ച്ചയില്‍ വന്‍കുതിപ്പിലേയ്‌ക്കെന്നു കണക്കുകള്‍ !

അയര്‍ലണ്ട് സാമ്പത്തികവളര്‍ച്ചയില്‍ വന്‍കുതിപ്പിലേയ്‌ക്കെന്നു കണക്കുകള്‍ !

ഡബ്ലിന്‍:അയര്‍ലണ്ട് സാമ്പത്തിക കുതിപ്പിലേയ്ക്ക് എന്ന് വാര്‍ത്തകള്‍.2015 നവംബര്‍ മാസത്തോടെ രാജ്യം സാമ്പത്തികമായി കരകയറിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.നവംബര്‍ മാസത്തില്‍ 343 മില്യന്‍ യൂറോയാണ് ചെലവ് കഴിച്ച് മിച്ചം പിടിച്ചത്. ഫിനാന്‍സ് ആന്‍ഡ് പബ്ലിക് എക്‌സ്‌പെന്‍ഡീച്ചര്‍ ആന്‍ഡ് റീഫോം ഡിപ്പാര്‍ട്ട്‌മെന്റാണ് ഇന്നലെ സര്‍ക്കാര്‍ ഖജനാവിലെ കണക്കു പുറത്തുവിട്ടത്. 
ഈ വര്‍ഷം ഇതുവരെ 4100 കോടി യൂറോയാണ് നികുതി പിരിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാളും 380 കോടി യൂറോ കൂടുതല്‍.2014നെ അപേക്ഷിച്ച് 7.39 കോടി (11.9 %) വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

2007നു ശേഷം ആദ്യമായാണ് രാജ്യം സാമ്പത്തികമായി മിച്ചത്തിലേക്കെത്തുന്നത്.കോര്‍പറേഷന്‍ നികുതി ശേഖരത്തില്‍ പ്രതീക്ഷിച്ചതിലും അധികം നേടാനായതായി ധനമന്ത്രി മൈക്കല്‍ നൂനന്‍ പറഞ്ഞു.രാജ്യം ഈ വര്‍ഷം 4820 കോടി യൂറോ ചെലവഴിച്ചിട്ടുണ്ടെന്നും ധനക്കമ്മി കാര്യമായി ഉണ്ടാകാനിടയില്ലെന്നും പബ്ലിക് എക്‌സ്‌പെന്‍ഡീച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹോളിന്‍ പറഞ്ഞു.

























Scroll To Top