Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലേക്ക് മൂന്ന് മില്യണ്‍ ജനങ്ങള്‍ ഒഴുകിയെത്തും,അഞ്ചു വര്‍ഷത്തിനകം അയര്‍ലണ്ടും യൂറോപ്യന്‍ യൂണിയന്‍ വിടും:രാജ്യത്തിന് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദര്‍

അയര്‍ലണ്ടിലേക്ക് മൂന്ന് മില്യണ്‍ ജനങ്ങള്‍ ഒഴുകിയെത്തും,അഞ്ചു വര്‍ഷത്തിനകം അയര്‍ലണ്ടും യൂറോപ്യന്‍ യൂണിയന്‍ വിടും:രാജ്യത്തിന് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദര്‍

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ബ്രിട്ടന്റെ കൊഴിഞ്ഞുപോക്ക് മറ്റ് രാജ്യങ്ങളെയും യൂണിയന്‍ വിടാന്‍ പ്രേരിപ്പിക്കുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ്,സാമ്പത്തികകാര്യ വിദഗ്ദ്ധന്‍ ആന്‍ഡ്രൂ അമോയില്‍സ്. യൂണിയനിലെ ഇംഗ്ലിഷ് ഭാഷ സംസാരിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നായ ബ്രിട്ടന്‍ പുറത്തു പോയത് ബ്രിട്ടനിലേയ്ക്കുള്ള എളുപ്പത്തില്‍ കുടിയേറുന്നതിന് വിഘാതം സൃഷ്ടിക്കും. ഇതിനെത്തുടര്‍ന്ന് നിലവില്‍ യൂണിയനിലെ ഇംഗ്ലിഷ് ഭാഷ സംസാരിക്കുന്ന ഏക രാജ്യമായ അയര്‍ലണ്ടിലേയ്ക്ക് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറ്റം വര്‍ദ്ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. മൂന്ന് മില്ല്യണോളം പേര്‍ ഇത്തരത്തില്‍ കുടിയേറാനാണ് സാധ്യത.

അതേസമയം അയര്‍ലണ്ട്, ഹോളണ്ട് എന്നീ രാജ്യങ്ങള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇയുവില്‍ നിന്നും പുറത്തുപോകുമെന്നും അമോയില്‍സ് അഭിപ്രായപ്പെട്ടു. എങ്കിലും കരുത്തുറ്റ രാജ്യങ്ങളായ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവ യൂറോപ്യന്‍ യൂണിയനെ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, ചൈന, അമേരിക്ക, ജപ്പാന്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ വമ്പന്‍ വിപണികള്‍ക്ക്, ബ്രിട്ടന്‍ പുറത്തുപോകുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ താല്‍പര്യം കുറയുമെന്ന് അമോയില്‍സ് വിലയിരുത്തി. ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് യൂറോപ്യന്‍ ഭാഷകളില്‍ ഇംഗ്ലിഷ് മാത്രമേ നന്നായി അറിയൂ എന്നതാണ് കാരണം.

അതേസമയം ബ്രെക്‌സിറ്റിന്റെ അനന്തഫലം എത്തരത്തിലായിരിക്കും ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥയെ ബാധിക്കുക എന്നത് ഇതുവരെ വ്യക്തമല്ലെന്നും, ബ്രിട്ടന്റെ കാര്യത്തില്‍ ഇയു നേതാക്കന്മാര്‍ എടുക്കുന്ന തീരുമാനങ്ങളനുസരിച്ചാകും അവയെന്നും അമോയില്‍സ് വ്യക്തമാക്കി. ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, കാനഡ എന്നവിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ തൊഴില്‍വിസ നല്‍കുന്നത് യുകെയെ വീണ്ടും ശക്തിപ്പെടുത്താന്‍ സഹായിക്കും.

ബ്രിട്ടന്‍ പുറത്തുപോകാന്‍ തീരുമാനിച്ചെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള തുര്‍ക്കിയുടെ അപേക്ഷ യൂണിയന് കരുത്താകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Scroll To Top