Friday April 28, 2017
Latest Updates

ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എന്ന് ഐ എം എഫ് മുന്നറിയിപ്പ് 

ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എന്ന് ഐ എം എഫ് മുന്നറിയിപ്പ് 

ബ്രസല്‍സ്: ലോകം വീണ്ടും മാന്ദ്യത്തിന്റെ വക്കില്‍ എന്ന് ഐ എം എഫ് മുന്നറിയിപ്പ്. ഏറ്റവും പുതിയ വിശകനത്തില്‍, ഈ വര്‍ഷത്തെ ലോക സാമ്പത്തിക വളര്‍ച്ചാ നിരക്ക് മുന്‍പ് പ്രവചിച്ചിരുന്ന 3.3 ല്‍ നിന്ന് 3.1 ശതമാനമായി താഴുമെന്നാണ്  വെളിപ്പെടുത്തല്‍ . 2009 നു ശേഷമുള്ള ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണ് ഇത്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് 3 ശതമാനത്തില്‍ താഴെപ്പോകുമ്പോള്‍, ലോകം വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീഴും എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. 

കുതിച്ചു കയറിക്കൊണ്ടിരുന്ന ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയതാണ് മാന്ദ്യത്തിന് വഴിയൊരുക്കുന്നത്.. കഴിഞ്ഞ വേനല്‍ക്കാലത്ത് ചൈനയിലെ ഓഹരി കമ്പോളത്തില്‍ കനത്ത് ഇടിവ് ഉണ്ടായിരുന്നു. ചൈന 6.8 ശതമാനം വളര്‍ച്ച നേടുമെന്ന ഐ എം എഫിന്റെ പ്രവചനം തകിടം മറിച്ചു കൊണ്ട് വളര്‍ച്ച 6.3 ശതമാനത്തിലേ്ക്ക് താഴ്ന്നു. മറ്റ് വാദങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും ആഭ്യന്തര മൊത്ത ഉത്പാദനം 3 ശതമാനം വളര്‍ച്ച നേടാനാവാത്ത സാഹചര്യത്തെയാണ് സാധാരണ ഗതിയില്‍ മാന്ദ്യമായി നിര്‍വ്വചിക്കുന്നത്. 

ബ്രസീലിയന്‍ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം മൂന്നായും അടുത്ത വര്‍ഷം ഒരു ശതമാനമായും ചുരുങ്ങും. പക്ഷേ യു കെ ഉള്‍പ്പടെയുള്ള സാമ്പത്തിക ശക്തികള്‍ വളരെ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എണ്ണയുടെ താഴ്ന്ന വില നിലവിലുള്ള അവസ്ഥയില്‍ തന്നെ തുടരും എന്നാണ് പ്രവചിക്കപ്പെടുന്നത്.

Scroll To Top