Friday December 09, 2016
Latest Updates

ബ്രെക്‌സിറ്റ് നടപ്പാക്കിത്തുടങ്ങി; യു കെ കമ്പനികള്‍ യൂറോപ്പില്‍ വിറ്റ സാധനങ്ങള്‍ തിരിക്കിച്ചെടുക്കില്ല,എതിര്‍പ്പുമായി യൂറോപ്യന്‍ കണ്‍സ്യൂമര്‍ സെന്റര്‍

ബ്രെക്‌സിറ്റ് നടപ്പാക്കിത്തുടങ്ങി; യു കെ കമ്പനികള്‍ യൂറോപ്പില്‍ വിറ്റ സാധനങ്ങള്‍ തിരിക്കിച്ചെടുക്കില്ല,എതിര്‍പ്പുമായി യൂറോപ്യന്‍ കണ്‍സ്യൂമര്‍ സെന്റര്‍

ഡബ്ലിന്‍:ബ്രെക്‌സിറ്റ് ജനഹിതപരിശോധനയ്ക്ക് തൊട്ടുപിന്നാലെ യുകെ കമ്പനികള്‍ യൂറോപ്യന്‍ യൂണിയനുള്ളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കുകയോ, പണം മടക്കി നല്‍കുകയോ ചെയ്യില്ലെന്ന് വാദഗതിയുമായി രംഗത്തെത്തി.എന്നാല്‍ ബ്രിട്ടന്‍ ഇപ്പോഴും യൂണിയനില്‍ അംഗമാണെന്നും, ഇയു നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ഈ പ്രവണതയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള യൂറോപ്യന്‍ കണ്‍സ്യൂമര്‍ സെന്റര്‍ (ഇസിസി) മുന്നറിയിപ്പു നല്‍കി.

നിലവിലുള്ള നിയമമനുസരിച്ച്  ഓണ്‍ലൈനിലോ അല്ലാതെയോ,യൂറോപ്പില്‍ ഏത് സാധനം വാങ്ങിയാലും 14 ദിവസത്തെ കുളീംഗ് ഓഫ് പീരിയഡ് നിലവിലുണ്ട്.ഇക്കാലയളവില്‍ ഉപഭോക്താവ് ഉത്പന്നം തൃപ്തികാര്യമല്ലെന്ന് കണ്ടു തിരികെ നല്‍കിയാല്‍ 100 ശതമാനം പണം തിരികെ നല്‍കണം എന്നാണ് നിയമം. ഓണ്‍ലൈന്‍ വഴി ഉല്‍പ്പന്നം വാങ്ങിയ ഒരു ഐറിഷ് ഉപഭോക്താവിന് യുകെ കമ്പനി റീഫണ്ട് നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് ബ്രിട്ടിഷ് കമ്പനികളുടെ പുതിയ രീതി വെളിച്ചത്തായത്.ബ്രെക്‌സിറ്റിന്റെ കാരണം പറഞ്ഞായിരുന്നു റീഫണ്ട് നല്‍കാതിരുന്നത്.ഇയു നിയമങ്ങള്‍ ഇനി യുകെയ്ക്ക് ബാധകമല്ലെന്നായിരുന്നു ഈ ഉപഭോക്താവിന് കിട്ടിയ മറുപടി.

എന്നാല്‍ ബ്രെക്‌സിറ്റ് റഫറണ്ടം വിജയിച്ചെങ്കിലും ഔദ്യോഗികമായി ബ്രിട്ടന്‍ പുറത്തുപോകാത്തിടത്തോലം കാലം ഇയു നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് ഇസിസി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം പ്രവണതകള്‍ നിയമത്തിനെതിരാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന് സാമ്പത്തിക ലാഭം കിട്ടുന്ന ഇടപാടുകള്‍ നിയമവിധേയമാക്കാന്‍ രണ്ടു വര്‍ഷത്തോളം സമയം വേണമെന്ന നിലപാട് കാമറോണ്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ബ്രെക്‌സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞു ഒരാഴ്ച്ച തികയും മുമ്പേ, യൂറോപ്പില്‍ വിറ്റ സാധനങ്ങള്‍ തിരികെ എടുക്കില്ലെന്ന കമ്പനികളുടെ വാദം.

Scroll To Top