Wednesday December 07, 2016
Latest Updates

ലീവിംഗ് സെര്‍ട്ട് :ഡബ്ലിനിലെ എബിന്‍ ബെന്നിയും കോര്‍ക്ക് മാലോയിലെ മെല്‍വിന്‍ സണ്ണിയും മികവിന്റെ പട്ടികയില്‍

ലീവിംഗ് സെര്‍ട്ട് :ഡബ്ലിനിലെ എബിന്‍ ബെന്നിയും കോര്‍ക്ക് മാലോയിലെ മെല്‍വിന്‍ സണ്ണിയും മികവിന്റെ പട്ടികയില്‍

ഡബ്ലിന്‍:ലീവിംഗ് സെര്‍ട്ട് പരീക്ഷയുടെ ഫലങ്ങള്‍ ഇന്നലെ വന്നപ്പോള്‍ പരീക്ഷയെഴുതിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം.ലൂക്കന്‍ ആഡംസ് ടൌണ്‍ കമ്മ്യൂണിറ്റി കോളജില്‍ നിന്നും പരീക്ഷഎഴുതിയ എബിന്‍ ബെന്നി 555 പോയിന്റുകളോടെ ഡബ്ലിന്‍ മേഖലയില്‍ പ്രഥമ നിരയിലെത്തിയവരില്‍ ഉള്‍പ്പെടുന്നു.

അങ്കമാലി സ്വദേശികളായ ബെന്നി മൂലന്റെയും ലെക്സ്ലിപ്പിലെ റൈവേല്‍ നഴ്സിംഗ് ഹോമിലെ നഴ്സിംഗ് മാനേജര്‍ ഷൈനിയുടെയും മകനായ എബിന്റെ സഹോദരന്‍ ആല്‍ബി കഴിഞ്ഞ വര്ഷം ലീവിംഗ് സെര്‍ട്ട് പരീക്ഷയില്‍ 575 പോയിന്റ് നേടിയിരുന്നു.
ആയിരത്തില്‍ പരം കുട്ടികള്‍ പഠിക്കുന്ന ആഡംസ് ടൌണ്‍ സ്‌കൂളിലെ ബെസ്റ്റ് സ്റ്റുഡന്റ്റായി കഴിഞ്ഞ വര്‍ഷം എബിനെ തിരഞ്ഞെടുത്തിരുന്നു.
ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കോഡിംഗ് മത്സരത്തില്‍ രാജ്യാന്തര തലത്തില്‍ പത്താം സ്ഥാനം നേടിയ ഈ മിടുക്കന്‍ ഗണിതശാസ്ത്രത്തില്‍ ഒട്ടേറെ മൊബൈല്‍ ആപ്പുകള്‍ സ്വന്തമായി വികസിപ്പിച്ചെടുത്തും ഏവരുടെയും പ്രശംസ നേടുകയുണ്ടായി.

ട്രിനിറ്റി കോളജില്‍ കമ്പ്യൂട്ടര്‍ കോഴ്സില്‍ ഉപരി പഠനത്തിനുള്ള തയാറെടുപ്പിലാണ് എബിന്‍ ഇപ്പോള്‍.

കൗണ്ടി കോര്‍ക്കില്‍ നിന്നുള്ള മാലോ പാട്രിഷ്യന്‍ അക്കാദമിയിലെ വിദ്യാര്‍ഥിയായ മെല്‍വിന്‍ സണ്ണി 550 പോയിന്റുകളോടെ കോര്‍ക്ക് മേഖലയിലെ മലയാളി വിദ്യാര്‍ഥികളില്‍ ഒന്നാമതെത്തി.

മാലോ EPSലെ ഡിസൈന്‍ എഞ്ചിനിയറായ സണ്ണിയുടെയും സെന്റ് പാത്രിക്‌സ് ഹോസ്പിറ്റലിലെ സീനിയര്‍ നഴ്സായ മിനിമോളുടെയും മകനായ മെല്‍വിന്റെ സഹോദരി മെറിന്‍ സണ്ണി കോര്‍ക്ക് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിയാണ്.

.പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ലിവിംഗ് സെര്‍റ്റ് പരീക്ഷയില്‍ എഴുതിയ ഭൂരിപക്ഷം മലയാളി വിദ്യാര്‍ഥികളും വിജയിച്ചിട്ടുണ്ട്. ഡബ്ലിന്‍ ക്രംലിനിലെ അഷ്‌ന ജിജി തോമസ് 530 പോയിന്റും,താലയിലെ ബ്രിട്ടോ പെരേപ്പാടന്‍ 525 പോയിന്റും നേടി മികച്ച വിജയികളുടെ പട്ടികയില്‍ ഇടം പിടിച്ചു.

Scroll To Top