Thursday December 08, 2016
Latest Updates

അര്‍ദ്ധരാത്രി ആഹാരം കഴിക്കല്ലേ… ഓര്‍മ്മശക്തി കുറയും!

അര്‍ദ്ധരാത്രി ആഹാരം കഴിക്കല്ലേ… ഓര്‍മ്മശക്തി കുറയും!

മ്മളില്‍ പലരും പകലുള്ള ഓഫീസ് ജോലികളും മീറ്റിങ്ങുകളും ട്രാഫിക് ബ്ലോക്കുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുന്നത് രാത്രി വൈകിയാണ്. പിന്നീട് നേരെ ഭക്ഷണം കഴിച്ച് കിടക്കയിലേയ്ക്ക് പോകുകയും ചെയ്യുന്നു. എന്നാല്‍ അര്‍ദ്ധരാത്രിയിലെ ഈ ആഹാരം കഴിക്കല്‍ നമ്മുടെ ഓര്‍മ്മശക്തി കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന പലരും ലക്ഷു ഭക്ഷണമായ സ്‌നാക്‌സ് ആണ് കഴിക്കാറ്. മറ്റു ഭക്ഷണങ്ങളേക്കാള്‍ പ്രശ്‌നക്കാരനാണ് സ്‌നാക്‌സ് എന്നും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

നമ്മുടെ ഓര്‍മ്മശക്തിയെ നിയന്ത്രിക്കുന്നത് ക്യാംപ് റെസ്‌പോണ്‍സ് എലമന്റ് ബൈന്‍ഡിങ് (സി.ആര്‍.ഇ.ബി) എന്ന പ്രോട്ടീനാണ്. ഇത് കുറയുന്നത് ഓര്‍മ്മശക്തിയെ പ്രതികൂലമായി ബാധിക്കും. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍, അവയ്ക്ക് രാത്രി ഭക്ഷണം നല്‍കുന്നത് സി.ആര്‍.ഇ.ബി പ്രോട്ടീന്‍ കുറയ്ക്കും എന്ന നിഗമനത്തിലാണ് ഗവേഷകരെ കൊണ്ടെത്തിച്ചത്. അതിനാല്‍ മനുഷ്യരിലും അര്‍ദ്ധരാത്രി ഭക്ഷണം കഴിക്കുന്നത് ഇതേ മാറ്റമുണ്ടാക്കുമെന്ന് അവര്‍ അനുമാനിക്കുന്നു. അതിനാല്‍ ഇന്നു തന്നെ തീരുമാനമെടുക്കാം, അര്‍ദ്ധരാത്രിയിലെ ആഹാരശീലം ഉപേക്ഷിക്കാമെന്ന്

Scroll To Top