Wednesday January 24, 2018
Latest Updates

ഈസ്റ്റര്‍ റൈസിങ് ശതാബ്ദിയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളെത്തി

ഈസ്റ്റര്‍ റൈസിങ് ശതാബ്ദിയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളെത്തി

ഡബ്ലിന്‍: ഈസ്റ്റര്‍ റൈസിങ്ങിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ആയിരങ്ങള്‍ ഡബ്ലിന്‍ നഗരത്തിലെത്തി.പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സ്,ഐറിഷ് കത്തോലിക്കാ സഭയുടെ തലവന്‍ ആര്‍ച്ച് ബിഷപ് ഇമന്‍ മാര്‍ട്ടിന്‍,ഡബ്ലിന്‍ ആര്‍ച്ച് ബിഷപ് ഡയര്‍മയ്ഡ് മാര്‍ട്ടിന്‍ എന്നിവര് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

രാജ്യത്തിന്റെ മൂല്യങ്ങള്‍ പിന്തുടരാന്‍ ഇവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ് ഡയര്‍മയ്ഡ് മാര്‍ട്ടിന്‍ പറഞ്ഞു. വിപ്ലവകാരിയായ പിയേഴ്‌സിന്റെ വധശിക്ഷയ്ക്കുമുമ്പ് പുരോഹിതനായ ഫാദര്‍ കൊളംബസ് മുര്‍ഫി എഴുതിയെടുത്ത വാചകങ്ങള്‍ ആര്‍ച്ച് ബിഷപ് പ്രസംഗത്തില്‍ ആവര്‍ത്തിച്ചു.

പിയേഴ്‌സിന്റെ വാക്കുകള്‍ ഓരോ തലമുറയ്ക്കും വെല്ലുവിളിയാണെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. വിപ്ലവത്തില്‍ കൊല്ലപ്പെട്ടവരെ കാലം എന്നും ഓര്‍മ്മിക്കുമെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ബര്‍ ഹില്ലില്‍ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെ നേതൃത്വത്തില്‍ ഇന്റര്‍ ഫെയ്ത് കോമെമ്മറേഷന്‍സ് നടന്നു. 14 വിപ്ലവകാരികളെ അടക്കം ചെയ്ത ഡബ്ലിന്‍ സെമിത്തേരിയില്‍ പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു.

Scroll To Top