Saturday December 03, 2016
Latest Updates

ഈസ്റ്റര്‍ റൈസിങ്ങും ഇന്ത്യയും തമ്മില്‍ എന്തു ബന്ധമെന്ന് ഈ ഗോള്‍വേക്കാരി പറയും

ഈസ്റ്റര്‍ റൈസിങ്ങും ഇന്ത്യയും തമ്മില്‍ എന്തു ബന്ധമെന്ന് ഈ  ഗോള്‍വേക്കാരി പറയും

1916ല്‍ അയര്‍ലണ്ടിലുണ്ടായ ഈസ്റ്റര്‍ റൈസിങ്ങും ഇന്ത്യയും തമ്മില്‍ എന്താണ് ബന്ധം? ഈ ചോദ്യത്തിന് ഉത്തരം തേടുന്നതാണ് ഗോള്‍വേയില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ പ്രാഞ്ചലി ഭാവേ സംവിധാനം ചെയ്തിരിക്കുന്ന ഡോക്യുമെന്ററി ഇന്നലെ ആര്‍ ടി ഇ സംപ്രേക്ഷണം ചെയ്തു

1916 റൈസിങ്ങിന്റെ പതിനാലാം വാര്‍ഷികത്തില്‍,1930 ല്‍ അത്തരമൊരു വിപ്ലവം ഇന്ത്യയിലും സംഘടിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. ഈസ്റ്റര്‍ റൈസിങ്ങാണ് ബ്രിട്ടിഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേരിടുന്നതിന് അയര്‍ലണ്ടില്‍ വിത്തുപാകിയത് എന്ന കാരണത്താലായിരുന്നു ഇത്. ഡാന്‍ ബ്രീന്‍ എന്ന ഐറിഷുകാരന്റെ ‘മൈ ഫൈറ്റ് ഫോര്‍ ഐറിഷ് ഫ്രീഡം’ എന്ന പുസ്തകത്തില്‍ നിന്നുമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര സമരക്കാര്‍ക്ക് ഈസ്റ്റര്‍ റൈസിങ്ങിനെക്കുറിച്ചുള്ള അറിവ് ലഭിച്ചത്.panj

1930ലെ ഈസ്റ്ററിനോടനബന്ധിച്ചായിരുന്നു ഇന്ത്യയില്‍ ബ്രിട്ടിഷുകാര്‍ക്കെതിരെ വിപ്ലവം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതും. ഗാന്ധിയുടെ സമാധാന സമരത്തിന് എതിരായിരുന്നു ഇത് എന്നതും ശ്രദ്ധേയം.

ഈ സംഭവത്ത ആസ്പദമാക്കിയാണ് പ്രാഞ്ചലി ഭാവേയുടെ ഡോക്യുമെന്ററി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുത്തച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ സംരംഭവുമായി പ്രാഞ്ചലി ഇറങ്ങിത്തിരിച്ചത്. ഡബ്ലിനില്‍ നിന്നും മുംബൈ വഴി പശ്ചിമ ബംഗാളിലേയ്ക്കുള്ള യാത്രയായാണ് ഡോക്യുമെന്ററി എടുത്തിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ആദ്യ സംപ്രേഷണം അയര്‍ലണ്ടില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.

Scroll To Top