Sunday December 04, 2016
Latest Updates

ഈസ്റ്റര്‍ ദിനത്തിലെ ഡബ്ലിനിലെ ഐറിഷ് റിപ്പബ്ലിക്ക് പ്രഖ്യാപന ശതാബ്ദി പരേഡില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കും

ഈസ്റ്റര്‍ ദിനത്തിലെ ഡബ്ലിനിലെ ഐറിഷ് റിപ്പബ്ലിക്ക് പ്രഖ്യാപന ശതാബ്ദി പരേഡില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കും

ഡബ്ലിന്‍: 1916 റൈസിങ്ങിന്റെ 100ാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ഈ ആഴ്ച അവസാനത്തോടെ ആയിരക്കണക്കിനു പേര്‍ ഡബ്ലിനിലെത്തും. മുമ്പെങ്ങുമില്ലാത്തത്ര ആഘോഷങ്ങളായിരിക്കും ഇത്തവണ ഉണ്ടാകുകയെന്നു പറഞ്ഞ സംഘാടകര്‍, ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലുണ്ടായ ഭീകരാക്രണം രാജ്യത്ത് സുരക്ഷാഭീഷണി ഉയര്‍ത്തുന്നതല്ലെന്നും വ്യക്തമാക്കി.

രാജ്യത്ത് ആക്രമണസാധ്യത തള്ളിക്കളയാകുന്നതല്ലെങ്കിലും നിലവില്‍ പ്രശ്‌നസാധ്യതയില്ലെന്ന് ഗാര്‍ഡയും അഭിപ്രായപ്പെട്ടു.

ഗാര്‍ഡന്‍ ഓഫ് റിമംബറന്‍സില്‍ നടക്കുന്ന ഈസ്റ്റര്‍ സാറ്റര്‍ഡേയോടെയും സ്‌റ്റേറ്റ് സെറിമണിയോടെയും ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.

ഈസ്റ്റര്‍ സണ്‍ഡേയോടു ബന്ധപ്പെട്ട് നഗരത്തില്‍ നടക്കുന്ന പരേഡ് ചരിത്രത്തിലെ ഏറ്റവും വലുതാിരിക്കുമെന്ന് അധികൃതര്‍ പറയുന്നു.ഈസ്റ്റര്‍ ഞായറാഴ്ച്ച 11.45 ന് ഡബ്ലിന്‍ കാസിലില്‍ നിന്നും ആരംഭിക്കും.തുടര്‍ന്ന് സെന്റ് സ്റ്റീഫന്‍സ് ഗ്രീന്‌സില്‍ നിന്നും കാപ്പില്‍ സ്ട്രീറ്റ് വരെയുള്ള നാലര കിലോ മീറ്റര്‍ ദൂരത്തില്‍ സൈനീകരും ജനങ്ങളും അണിനിരക്കും.3700 പട്ടാളക്കാര്‍ പരേഡില്‍ പങ്കെടുക്കും.
ഈസ്റ്റര്‍ മണ്‍ഡേയില്‍ ഡബ്ലിന്‍ ഓ കോണല്‍ സ്ട്രീറ്റില്‍ ആര്‍ ടി ഇ ഒരുക്കുന്ന ഐറിഷ് റിപ്പബ്ലിക്ക് പ്രഖ്യാപന ദിന പ്രത്യേക പരിപാടിയിലും ആയിരങ്ങള്‍ പങ്കെടുക്കും

Scroll To Top