Saturday December 10, 2016
Latest Updates

കോര്‍ക്കില്‍ ഈസ്റ്റര്‍ വിഷു ആഘോഷം വര്‍ണ്ണാഭമായി 

കോര്‍ക്കില്‍ ഈസ്റ്റര്‍ വിഷു ആഘോഷം വര്‍ണ്ണാഭമായി 

കോര്‍ക്ക്:ത്യാഗത്തിന്റെയും, സ്‌നേഹത്തിന്റെയും സ്മരണകളുയര്‍ത്തി ഈസ്റ്ററും , വിളവെടുപ്പു ഉത്സവമായ വിഷുവും വേള്‍ഡ് മലയാളീ കൌണ്‍സില്‍ കോര്‍ക്കും, കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷനും സംയുക്തമായി ടോഘെര്‍ ഫുട്ബാള്‍-ഹര്‍ലിങ്ങ് ക്ലബ്ബില്‍ വര്‍ണാഭമായി ആഘോഷിച്ചു.

vi ko 3ഭാരവാഹികള്‍ ഒരുമിച്ചു ഭദ്രദീപം കൊളുത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി.മെയ്‌മോള്‍ സെല്‍വരാജും, ഹരികൃഷ്ണനും ഒരുക്കിയ വിഷുക്കണി കോര്‍ക്കിന് പുതിയ അനുഭവമായി.

ഡബ്ല്യൂ എം സി കോര്‍ക്ക് പ്രസിഡണ്ട് ഹാരി തോമസ് എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍, ഫാ.പോള്‍ തെറ്റയില്‍, എല്ലാവര്‍ക്കും ഈസ്റ്റര്‍, വിഷു ആശംസകള്‍ നേര്‍ന്നു.കോര്‍ക്കില്‍ നിന്നും ഓസ്‌ട്രെലിയയ്ക്ക് കുടിയേറിപ്പോകുന്ന ജോസ് ജോര്‍ജ്ജിനും(ഡബ്ല്യൂ എം സി കോര്‍ക്ക്‌സെക്രട്ടറി) കുടുംബത്തിനും പരിപാടികളുടെ കണ്‍വീനര്‍മാരായ ഷാജു കുര്യാക്കോസ്, സജോഷ് ജോസഫ് പൂച്ചെണ്ട് നല്കി യാത്രാമംഗളങ്ങള്‍ നേര്‍ന്നു.ജോസ്‌ജോര്‍ജ് സ്വീകരണത്തിന് നന്ദി അറിയിച്ചു.
ഷീബ ജോസഫ് ആയിരുന്നു അവതാരിക. കോര്‍ക്കിലെ കുട്ടികളുടെ നൃത്ത കലാപരിപാടികള്‍ക്കുശേഷം ഷാജു ലൈവ് ഒരുക്കിയ ഗാനമേള സദസ്സിനെ ഇളക്കിമറിച്ചു.ആന്റു ഔസെഫ് തയ്യാറാക്കിയ ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിച്ചു. വില്‍സണ്‍ നന്ദി പ്രകാശിപ്പിച്ചു.

വാര്‍ത്ത:ജോസഫ് ജോസഫ്

vi 10

vi 5v kork 7


vi ko 2

Scroll To Top