Thursday July 27, 2017
Latest Updates

ബ്‌ളാക്ക് റോക്കിലും .സ്വോര്‍ഡ്സിലും ഇന്ന് രാത്രി ഈസ്റ്റര്‍ വിജില്‍ മാസ് :ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈസ്റ്റര്‍ ദിന തിരുക്കര്‍മ്മങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

ബ്‌ളാക്ക് റോക്കിലും .സ്വോര്‍ഡ്സിലും ഇന്ന് രാത്രി ഈസ്റ്റര്‍ വിജില്‍ മാസ് :ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈസ്റ്റര്‍ ദിന തിരുക്കര്‍മ്മങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിവിധ മാസ് സെന്ററുകളില്‍ ഈസ്റ്റര്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.

ബ്‌ളാക്ക് റോക്ക് : ന്യൂ ടൌണ്‍ പാര്‍ക്ക് ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ പള്ളിയില്‍ ഇന്ന് (ശനിയാഴ്ച)രാത്രി 11 മണിയ്ക്ക് ആരംഭിക്കുന്ന ബ്‌ളാക്ക് റോക്ക് സെന്റ് ജോസഫ്സ് മാസ് സെന്ററിലെ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകളോടെ(വിജില്‍ മാസ്) ഡബ്ലിനിലെ സീറോ മലബാര്‍ സഭയുടെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

സ്വോര്‍ഡ്സ് :ഇന്ന് (ശനി)രാത്രി 11.30 ന് സ്വോര്‍ഡ്സിലെ റിവര്‍വാലി പള്ളിയില്‍ ഉയര്‍പ്പ് തിരുനാളിന്റെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടും.

താല:നാളെ(ഞായര്‍)രാവിലെ പത്തുമണിയ്ക്ക് സെന്റ് മാര്‍ക്‌സ് ചര്‍ച്ചിലാണ് താല സീറോ മലബാര്‍ മാസ് സെന്ററിലെ ഈസ്റ്റര്‍ തിരുനാള്‍ ആഘോഷിക്കുക.

ഇഞ്ചിക്കോര്‍:സെന്റ് അല്‍ഫോന്‍സാ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ(ഞായര്‍)രാവിലെ 12,30 ന് ഈസ്റ്റര്‍ തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.ഇഞ്ചിക്കോറിലെ റ്റൈക്കോണല്‍ റോഡിലെ മേരി ഇമ്മാക്കുലേറ്റ് പള്ളിയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്.

ഫിബ്സ്ബറോ:ഫിബ്സ്ബറോ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2.30 ന് ഈസ്റ്റര്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്.

ലൂക്കന്‍:സീറോ മലബാര്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഉയര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും വൈകിട്ട് 5 മണിയ്ക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ ആരംഭിക്കും.

ബ്രേ:ബ്രേയിലെ ഈസ്റ്റര്‍ ദിന കുര്‍ബാന വൈകിട്ട് 5.15 ന് ബ്രേ കില്ലാര്‍ണി റോഡിലെ സെന്റ് ഫെര്‍ഗല്‍സ് ദേവാലയത്തില്‍ ആരംഭിക്കും

ലീമെറിക്ക്:സെന്റ് പോള്‍സ് ദേവാലയത്തില്‍ ഇന്ന് (ശനിയാഴ്ച)രാത്രി 11 മണിയ്ക്ക്  ഉയര്‍പ്പ് തിരുന്നാളിന്റെ ശുശ്രൂഷകള്‍, തുടര്‍ന്ന് വി. കുര്‍ബാന.

കോര്‍ക്ക്:കോര്‍ക്കിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ശനി)വൈകിട്ട് 5 മണിയ്ക്ക് ആരംഭിക്കുന്ന ദുഃഖശനിയാഴ്ചയിലെ ശുശ്രൂഷകളെ തുടര്‍ന്ന് ഈസ്റ്ററിന്റെ തിരുക്കര്‍മ്മങ്ങളും,വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടും.

Scroll To Top