Monday June 25, 2018
Latest Updates

ബ്‌ളാക്ക് റോക്കിലും,സ്വോര്‍ഡ്സിലും,ലീമെറിക്കിലും, ശനിയാഴ്ച രാത്രി ഈസ്റ്റര്‍ വിജില്‍ മാസ്:സീറോ മലബാര്‍ സഭാ കേന്ദ്രങ്ങളിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഇന്ന് വൈകിട്ട് കോര്‍ക്കില്‍ തുടക്കമാവും 

ബ്‌ളാക്ക് റോക്കിലും,സ്വോര്‍ഡ്സിലും,ലീമെറിക്കിലും, ശനിയാഴ്ച രാത്രി ഈസ്റ്റര്‍ വിജില്‍ മാസ്:സീറോ മലബാര്‍ സഭാ കേന്ദ്രങ്ങളിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഇന്ന് വൈകിട്ട് കോര്‍ക്കില്‍ തുടക്കമാവും 

ഡബ്ലിന്‍:ലോക പാപങ്ങള്‍ ഏറ്റു വാങ്ങി കുരിശില്‍ മരിച്ച ഈശോ മൂന്നാം ദിവസം ഉത്ഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിര്‍പ്പ് തിരുന്നാള്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ ചര്‍ച്ച് വിവിധ മാസ്സ് സെന്റ്ററുകളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു .

വിവിധ മാസ്സ് സെന്റ്ററുകളിലെ തിരുക്കര്‍മ്മ സമയം താഴെപ്പറയും വിധം ക്രമീകരിച്ചിരിക്കുന്നു .

ഇന്ന്(ശനി) രാത്രി 11 മണിയ്ക്ക് ബ്‌ളാക്ക് റോക്കിലെ ഗാര്‍ഡിയന്‍ ഏഞ്ചല്‍സ് (ന്യൂ ടൌണ്‍ പാര്‍ക്ക്)പള്ളിയില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതോടെ ഡബ്ലിനിലെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

11.30 ന് സ്വോര്‍ഡ്സ് സെന്റ് ഫീനിയന്‍സ് പള്ളിയില്‍ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

ലൂക്കന്‍:സീറോ മലബാര്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഉയര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും രാവിലെ 8 മണിയ്ക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ ആരംഭിക്കും.

ബ്ലാഞ്ചസ് ടൌണ്‍:ഞായറാഴ്ച രാവിലെ 9,30ന് ഹാന്‍ഡ്‌സ് ടൗണ്‍ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിലാണ് ബ്ലാഞ്ചസ് ടൌണ്‍ മാസ് സെന്ററിലെ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍

താല:നാളെ(ഞായര്‍)രാവിലെ 9.30 ന് സെന്റ് മാര്‍ക്സ് ചര്‍ച്ചിലാണ് താല സീറോ മലബാര്‍ മാസ് സെന്ററിലെ ഈസ്റ്റര്‍ തിരുനാള്‍ ആഘോഷിക്കുക.

ഇഞ്ചിക്കോര്‍:സെന്റ് അല്‍ഫോന്‍സാ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ(ഞായര്‍)രാവിലെ 10.45 ന് ഈസ്റ്റര്‍ തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.ഇഞ്ചിക്കോറിലെ റ്റൈക്കോണല്‍ റോഡിലെ മേരി ഇമ്മാക്കുലേറ്റ് പള്ളിയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്.

ഫിബ്‌സ്ബറോ:ഫിബ്‌സ്ബറോ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് ഈസ്റ്റര്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്.

ബ്രേ:ബ്രേയിലെ ഈസ്റ്റര്‍ ദിന കുര്‍ബാന വൈകിട്ട് 3.30 ന് ബ്രേ കില്ലാര്‍ണി റോഡിലെ സെന്റ് ഫെര്‍ഗല്‍സ് ദേവാലയത്തില്‍ ആരംഭിക്കും

ലീമെറിക്ക്:സെന്റ് പോള്‍സ് ദേവാലയത്തില്‍ ഇന്ന് (ശനിയാഴ്ച)രാത്രി 11.30 ന് ഉയര്‍പ്പ് തിരുന്നാളിന്റെ ശുശ്രൂഷകള്‍, തുടര്‍ന്ന് വി. കുര്‍ബാന.

കോര്‍ക്ക്:കോര്‍ക്കിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ശനി)വൈകിട്ട് 5 മണിയ്ക്ക് ആരംഭിക്കുന്ന ദുഃഖശനിയാഴ്ചയിലെ ശുശ്രൂഷകളെ തുടര്‍ന്ന് ഈസ്റ്ററിന്റെ തിരുക്കര്‍മ്മങ്ങളും,വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടും.

ഗോള്‍വേ:ഈസ്റ്റര്‍ ദിവസം ഏപ്രില്‍ 1നു ഞായറാഴ്ച 5: PM മണിക്ക് ഗോള്‍വേ സെന്റ്. മേരീസ് കോളേജില്‍ വച്ച്, ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങളും, തുടര്‍ന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

Scroll To Top