Saturday May 27, 2017
Latest Updates

ഈസ്റ്റര്‍ റൈസിംഗ് ശതാബ്ദി :അയര്‍ലണ്ട് ഇന്ത്യാ സൗഹൃദ സെമിനാര്‍ ഫെബുവരി 6 ന് യൂസിഡിയില്‍

ഈസ്റ്റര്‍ റൈസിംഗ് ശതാബ്ദി :അയര്‍ലണ്ട് ഇന്ത്യാ സൗഹൃദ സെമിനാര്‍ ഫെബുവരി 6 ന് യൂസിഡിയില്‍

ഡബ്ലിന്‍:1916 ലെ ഐറിഷ് ഈസ്റ്റര്‍ റേസിംഗും ഇന്ത്യയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്?അയര്‍ലണ്ടിന്റെ സ്വാതന്ത്ര്യ മുന്നേറ്റം ഇന്ത്യയെ സ്വാധീനിച്ചോ ?ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ അന്തര്‍ലീനമായ ഒരു സൗഹൃദം രൂപപ്പെടാന്‍ ഈസ്റ്റര്‍ റേസിംഗും കാരണമയോ ?

തീര്‍ച്ചയായും ഇന്ത്യന്‍ സ്വാതന്ത്ര്യ മുന്നേറ്റത്തെയും മഹാത്മാഗാന്ധിയേയും പോലും 1916 ലെ ഐറിഷ് ജനാധിപത്യ വിപ്ലവം സ്വാധീനിച്ചു എന്നാണ് ഐറിഷ് ചരിത്രകാരന്മാര്‍ പറയുന്നത്.ഐറിഷ് സ്വാതന്ത്ര്യ മുന്നേറ്റത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഒരുക്കനാളുകളില്‍ ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സൌഹൃദത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ട്.1916 മുതല്‍ 1964 വരെയുള്ള ഇന്ത്യാ ഐറിഷ് ബന്ധം അനാവൃതമാക്കുന്ന സെമിനാര്‍ ഫെബ്രുവരി 6 ന് യൂ സി ഡിയിലാണ് നടക്കുന്നത്.താത്പര്യമുള്ള ഏവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം.യൂണിവേഴ്‌സിറ്റി കോളജിലെ ഓ’റേലി ഹാളിലാണ് സെമിനാര്‍ നടക്കുന്നത്.പ്രവേശനം സൗജന്യമാണ് .പക്ഷേ ബുക്കിംഗ് ആവശ്യമാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് conor.mulvagh@ucd.ie

Scroll To Top