Sunday December 11, 2016
Latest Updates

തലസ്ഥാന നഗരി നടന്നത് 100 വര്‍ഷം പിന്നോട്ട്, 1916 റൈസിങ്ങില്‍ ജീവന്‍ നല്‍കിയവരെ പുതുതലമുറ ആദരിച്ചു.

തലസ്ഥാന നഗരി നടന്നത് 100 വര്‍ഷം പിന്നോട്ട്, 1916 റൈസിങ്ങില്‍ ജീവന്‍ നല്‍കിയവരെ പുതുതലമുറ ആദരിച്ചു.

ഡബ്ലിന്‍: 1916ന്റെ സ്മരണ പുതുക്കാനായി തലസ്ഥാനനഗരി ഇത്തവണയൊരുക്കിയത് വ്യത്യസ്തമായൊരു ആഘോഷം. 100 വര്‍ഷം മുമ്പ് നിലവിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ധരിച്ചും, നാടോടി ഗാനങ്ങളാലപിച്ച് നൃത്തംവച്ചും പരേഡുകളില്‍ അണിനിരന്നും 1916 റൈസിങ്ങില്‍ ജീവന്‍ നല്‍കിയവരെ ഇന്നത്തെ തലമുറ ആദരിച്ചു.

ഡബ്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷം നടന്നത് ആര്‍.ടി.ഇയുടെ ആഭിമുഖ്യത്തില്‍ ആയിരുന്നു. പ്രസംഗങ്ങള്‍, ഡ്രമാറ്റിക് പെര്‍ഫോമന്‍സുകള്‍, പഴയകാലത്തേയ്ക്കുള്ള തിരിഞ്ഞുനോട്ടം എന്നിങ്ങനെ ഒരുകൂട്ടം പരിപാടികളായിരുന്നു ആര്‍ ടി ഇ ഡബ്ലിന്‍ സിറ്റിയില്‍ സംഘടിപ്പിച്ചിരുന്നത്.

സെന്റ് സ്റ്റീഫന്‍സ് പാര്‍ക്കില്‍ ഗതകാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കുട്ടികളുടെ ‘താറാവുകളുടെ എഴുന്നള്ളത്ത് (Procession of Ducks)’ നടന്നു. 1916ലെ പോരാട്ടത്തില്‍ പാര്‍ക്കിലെ താറാവുകള്‍ക്ക് ഭക്ഷണം കഴിക്കാനായി ഇരുകൂട്ടരും പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെ സൂചിപ്പിച്ചായിരുന്നു ഇത്.

പഴയ കാലത്തെ ശൈലിയില്‍ നെയ്‌തെടുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് പലരും പരിപാടികള്‍ക്കെത്തിയത്. നാടോടി കലാരൂപങ്ങള്‍ അരങ്ങേറിയത് നാഷണല്‍ കണ്‍സര്‍ട്ട് ഹാളിലാണ്. ഒ കോണല്‍ സ്ട്രീറ്റിലെ ജി.പി.ഒയ്ക്കു മുന്നിലാകട്ടെ സെല്‍ഫിയെടുക്കാനായി തിക്കും തിരക്കുമായിരുന്നു.

1916 പോരാട്ടത്തിന്റെ കീഴടങ്ങല്‍ നടന്ന മൂര്‍ സ്ട്രീറ്റില്‍ മന്ത്രി ഹെതര്‍ ഹംഫ്രീസ് പുഷ്പചക്രം അര്‍പ്പിച്ചു

Scroll To Top