Thursday December 08, 2016
Latest Updates

ഈസ്റ്റര്‍ റൈസിംഗ് അനുസ്മരണ ചടങ്ങുകള്‍ക്ക് ഡബ്ലിനില്‍ വര്‍ണ്ണാഭമായ തുടക്കം 

ഈസ്റ്റര്‍ റൈസിംഗ് അനുസ്മരണ ചടങ്ങുകള്‍ക്ക് ഡബ്ലിനില്‍ വര്‍ണ്ണാഭമായ തുടക്കം 

ഡബ്ലിന്‍ :ഡബ്ലിന്‍ നഗരത്തിലെ ഓകോണേല്‍ തെരുവിനു മുകളില്‍ വട്ടമിട്ടു പറന്ന മൂന്നു സൈനിക വിമാനങ്ങള്‍ അകമ്പടിയായി നടന്ന വര്‍ണാഭമായ ഈസ്റ്റര്‍ റൈസിംഗ് അനുസ്മരണ ചടങ്ങുകള്‍ക്ക് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് നേതൃത്വം നല്‍കി.അയര്‍ലണ്ടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ ജനകീയ പോരാട്ടത്തിനിടയില്‍ 1916 ഈസ്റ്റര്‍ ആഴ്ച്ചയില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മ പുതുക്കി കൊണ്ടായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.

പ്രാര്‍ഥനാ ശിശ്രൂഷകള്‍ക്ക് ഡിഫന്‍സ് ഫോഴ്‌സ് ചാപ്ല്യന്‍ മോണ്‍.ഇയോണ്‍ ടൈന്‍ കാര്‍മ്മികത്വം വഹിച്ചു.

പ്രധിരോധ മന്ത്രി സിമണ്‍ കൊവനെയ്, കലാ സാംസ്‌കാരികവകുപ്പ് മന്ത്രി ഹീതര്‍ ഹംഫ്രേസ്, അറ്റോര്‍ണി ജനറല്‍ മാര്‍ വെലാന്‍ വെലാന്‍, ചീഫ് ജസ്റ്റിസ് സൂസാന്‍ ഡന്‍ഹാം, ചീഫ് വിപ്പ് പോള്‍ കോഹെ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായി.ഈസ്റ്റര്‍ റൈസിംഗിന്റെ നൂറാമത് വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചു വര്‍ണ്ണാഭമായ കാര്യപരിപാടികളാണ് രാജ്യമൊട്ടാകെ ഒരുക്കിയിരിക്കുന്നത്.

Scroll To Top