Thursday December 08, 2016
Latest Updates

ഒരു രാജ്യത്തിന്റെ ജനനം;1916 ഈസ്റ്റര്‍ റൈസിങ്

ഒരു രാജ്യത്തിന്റെ ജനനം;1916 ഈസ്റ്റര്‍ റൈസിങ്

2016 ഈസ്റ്റര്‍ മണ്‍ഡേ 1916 ഈസ്റ്റര്‍ റൈസിങ്ങിന്‍രെ ശതാബ്ദി ദിനമാണ്. 100 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഈ ദിനത്തിലായിരുന്നു ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതിന്റെ ഭാഗമായി പാട്രിക് പിയേഴ്‌സും അദ്ദേഹത്തിന്റെ സഖാക്കളും ചേര്‍ന്ന് ഡബ്ലിനിലെ ഒ കോണല്‍ സ്ട്രീറ്റലുള്ള ജനറല്‍ പോസ്റ്റ് ഓഫീസ് ബില്‍ഡിങ് പിടിച്ചടക്കിയത്. വെറും ആറു ദിവസത്തോളം നീണ്ടു നിന്ന ആ വിപ്ലവ പോരാട്ടത്തില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും ആറു വര്‍ഷങ്ങള്‍ക്കു ശേഷം അയര്‍ലണ്ടിന് സ്വാതന്ത്ര്യം ലഭിക്കാന്‍ കല്ലുപാകിയത് ഈ സംഭവമായിരുന്നു. ഈ സംഭവമാണ് ഈസ്റ്റര്‍ റൈസിങ് എന്ന പേരില്‍ അറിയപ്പെടുന്നത്.

ഇത്തവണ ഈസ്റ്റര്‍ നേരത്തെയായതിനാലാണ് ഈസ്റ്റര്‍ റൈസിങ് മാര്‍ച്ച് 28 ആയത്. 1916ലെ ഈസ്റ്റര്‍ റൈസിങ് ഏപ്രില്‍ 24നായിരുന്നു.

1916 ഈസ്റ്റര്‍ റൈസിങ്ങില്‍ 15 വിപ്ലവ നേതാക്കന്മാര്‍ക്ക് വധശിക്ഷ നേരിടേണ്ടി വന്നു. എന്നാല്‍ ഏറ്റവും കൗതുകകരമായ കാര്യം അക്കാലത്ത് അയര്‍ലണ്ടിലെ ഭൂരിപക്ഷംജനങ്ങളും അത്തരം ഒരു സമരത്തിന് എതിരായിരുന്നു എന്നത് തന്നെ !

Scroll To Top