Sunday December 11, 2016
Latest Updates

സന്തോഷിക്കാം….2016 ല്‍ ഈസ്റ്റര്‍ അവധി, മൂന്നാഴ്ച്ചക്കാലം !

സന്തോഷിക്കാം….2016 ല്‍ ഈസ്റ്റര്‍ അവധി, മൂന്നാഴ്ച്ചക്കാലം !

ഡബ്ലിന്‍: 2016 ലെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ്റ് പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും സെന്റ് പാട്രിക് ദിനത്തിന് പിന്നാലെ മൂന്നാഴ്ച്ചക്കാലം സ്‌കൂളില്‍ പോകേണ്ടി വരില്ല. 2016 ല്‍ സെന്റ് പാട്രിക് ദിനമായ മാര്‍ച്ച് 17 മുതല്‍ ഈസ്റ്റര്‍ ദിനം വരെ മൂന്നാഴ്ചത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി നല്‍കും.അതായത് മാര്‍ച്ച് 16 ന് അടയ്ക്കുന്ന സ്‌കൂള്‍ ഏപ്രില്‍ 4 വരെ അടഞ്ഞു കിടക്കും.

ദേശീയ കലണ്ടര്‍ അനുസരിച്ച് 1916 റൈസിംഗിന്‍െ്‌റ ശതാബ്ദി എന്ന കാരണത്താല്‍ 2016 ലെ ഈസ്റ്ററിന് സ്‌കൂളുകള്‍ക്ക് പ്രത്യേകമായി സുദീര്‍ഘ അവധി അനുവദിക്കേണ്ടി വരില്ല. 2016 ല്‍ നേരത്തേ ഈസ്റ്റര്‍ വരുന്നതിനാല്‍ സെന്റ്പാട്രിക് ദിനത്തിനും ഈസ്റ്റര്‍ അവധിക്കും ഇടയില്‍ വരുന്നത് ഏപ്രില്‍ 18 ന് ഒരു പ്രവര്‍ത്തി ദിനം മാത്രമായിരിക്കും.മാര്‍ച്ച് 27 നാണ് ഈസ്റ്റര്‍ ഞായറാഴ്ച 2016 ല്‍ വരുന്നത്.

മൂന്ന് വര്‍ഷം കൂടുമ്പോള്‍ എന്ന നിലയിലാണ് സ്‌കൂളുകളുടെ വാര്‍ഷികാവധി ക്രമീകരിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ വകുപ്പിനും സ്‌കൂള്‍ മാനേജ്‌മെന്‍്‌റിനും ഇടയില്‍ ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടത്തി   കാര്യങ്ങള്‍ ക്രമീകരിച്ചു

ചര്‍ച്ചകളിലെ തീരുമാനം അനുസരിച്ചുള്ള ക്രമീകരണങ്ങളില്‍ 2016 ല്‍ സെന്റ്   പാട്രിക് ദിനത്തെയും ഈസ്റ്റര്‍ അവധിയേയും വേര്‍തിരിക്കുന്ന ഏക പ്രവര്‍ത്തിദിനമായി മാര്‍ച്ച് 18 മാറും. ആ ദിവസം സ്‌കൂള്‍ തുറക്കുന്നതിന് പകരം ബോണസ് ഡേ ഓഫ് ആക്കാനാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പിന്‍െ്‌റ നിയമപ്രകാരം പ്രൈമറി സ്‌കൂളുകള്‍ക്ക് 183 ദിനങ്ങളും സെക്കന്‍ഡ് ലെവലുകാര്‍ക്ക് 167 ദിനങ്ങളുമാണ് പ്രവര്‍ത്തിദിനങ്ങള്‍.

Scroll To Top