Sunday December 04, 2016
Latest Updates

ഈസ്റ്ററിന് അയര്‍ലണ്ടുകാര്‍ 9 മില്യന്‍ ഈസ്റ്റര്‍ മുട്ടകള്‍ അകത്താക്കുമെന്ന് റിപ്പോര്‍ട്ട്

ഈസ്റ്ററിന് അയര്‍ലണ്ടുകാര്‍ 9 മില്യന്‍ ഈസ്റ്റര്‍ മുട്ടകള്‍ അകത്താക്കുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി അയര്‍ലണ്ടുകാര്‍ 9 മില്യന്‍ ഈസ്റ്റര്‍ മുട്ടകള്‍ അകത്താക്കുമെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി നല്കുന്ന മധുരം നിറച്ച മുട്ടയുടെ ആകൃതിയിലുള്ള ചോക്ലേറ്റ് ആണ്  ഈസ്റ്റര്‍ എഗ്.

അതേസമയം ഈസ്റ്റര്‍ ആഘോഷത്തില്‍ മതിമറന്നു ഈസ്റ്റര്‍ മുട്ടകള്‍ അകത്താക്കുന്നവര്‍ സൂക്ഷിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിങ്ങള്‍ എത്രമാത്ര കലോറിയാണ് അകത്താക്കുന്നതെന്ന് പലര്‍ക്കും ഒരു ധാരണയില്ലെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. കാരണം ഈസ്റ്റര്‍ മുട്ടകളുടെ പാക്കിങ്ങില്‍ അവയില്‍ അടങ്ങിയിരിക്കുന്ന
കലോറിയുടെ അളവ് സൂചിപ്പിച്ചിട്ടില്ല.

മിക്കവാറും ഈ കലോറി അംശത്തെക്കുറിച്ച് ധാരണ ഇല്ലാതെയാണ് ഈസ്റ്റര്‍ മുട്ടകള്‍ അകത്താക്കുന്നത്. ഇതോടെ ഈസ്റ്റര്‍ ആഘോഷം കഴിയുന്നതോടെ വണ്ണം കൂടിയാല്‍ അത്ഭുതപ്പെടെണ്ടതില്ല. ഈസ്റ്റര്‍ മുട്ടകളുടെ പാക്കിങ്ങില്‍ അവയില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനെക്കുറിച്ച് സൂചിപ്പിക്കണമെന്നു നിയമംഅനുശാസിക്കുന്നില്ല. ഇതാണ് പലരും ഒരു ധാരണയില്ലാതെ കൂടുതല്‍ ചോക്ലേറ്റും മറ്റും കഴിക്കാന്‍ കാരണം. 100 ഗ്രാം ഭാരമുള്ള ഒരു ലിന്‍ഡിറ്റ് ഈസ്റ്റര്‍
ബണ്ണിയില്‍ 270 ഗ്രാം കലോറി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ വിവരം ഇതിന്റെ പായ്ക്കറ്റില്‍ നിന്ന് അറിയാന്‍ കഴിയില്ല.easter

കമ്പനികളുടെയും പായ്ക്കറ്റില്‍ ഇത്തരം വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടാകില്ല. കാഡ്ബറി, നെസ്ലെ തുടങ്ങിയ ചില കമ്പനികള്‍ മാത്രമാണ് തങ്ങളുടെ പായ്ക്കിങ്ങില്‍ കലോറിയുടെ അളവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ പോലും
അപൂര്‍ണ്ണമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.ഒരു ബട്ടൊന്‍സ് ഈസ്റ്റര്‍ മുട്ടയില്‍ 550 കലോറി അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കായി അനുവദിക്കപ്പെട്ട 1,800 കലോറിയുടെ 31 ശതമാനമാണിത്. ഈസ്റ്റര്‍ പ്രമാണിച്ച് അയര്‍ലണ്ടുകാര്‍ ധാരാളം
ഭക്ഷണം അകത്താക്കുമെന്നതിനാല്‍ ആരോഗ്യകരമായ ഭക്ഷണശൈലി അവലംബിക്കണമെന്ന് സേഫ്ഫുഡ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നറിയപ്പ് നല്കിയിട്ടുണ്ട്

Scroll To Top