Friday July 21, 2017
Latest Updates

ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് അയര്‍ലണ്ടിലും തുടക്കമായി

ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് അയര്‍ലണ്ടിലും തുടക്കമായി

ഫോട്ടോ:ഇന്നലെ രാത്രി ബ്‌ളാക്ക് റോക്ക് ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ദേവാലയത്തില്‍ നടത്തപ്പെട്ട ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍

ഡബ്ലിന്‍ : അന്‍പത് ദിവസം നീണ്ടു നിന്ന നോമ്പിന്റെയും വ്രതാനുഷ്ഠാനത്തിന്റെയും വിശുദ്ധവാരത്തിരുക്കര്‍മങ്ങളുടെയും സമാപനമായിഉയിര്‍പ്പ് തിരുനാള്‍ ഇന്ന് ലോകമെങ്ങും ആഘോഷിക്കുന്നു

അയര്‍ലണ്ടില്‍ എമ്പാടുമുള്ള ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ക്കൊപ്പം മലയാളി സമൂഹവും വിവിധ ദേവാലയങ്ങളിലായി ഉയിര്‍പ്പ് തിരുനാളിന്റെ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുകയാണ്.

ഡബ്ലിന്‍,കോര്‍ക്ക്,ലീമറിക്ക് എന്നി നഗരങ്ങളില്‍ ഈസ്റ്റര്‍ ആഘോഷം വിജില്‍ മാസോടെ തുടക്കമായി

ഡബ്ലിനില്‍ ബ്‌ളാക്ക് റോക്കിലെ ന്യൂ ടൌണ്‍ പാര്‍ക്ക് ഗാര്‍ഡിയന്‍ ഏഞ്ചല്‍ ദേവാലയത്തില്‍ ഇന്നലെ പാതിരാത്രി നടന്ന ഈസ്റ്റര്‍ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ.സിജി പന്നകത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം ‘സമാധാന ശുശ്രൂഷയോടെ ആരംഭിച്ച ഉയര്‍പ്പാഘോഷത്തിന്റെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലി എത്തിയിരുന്നു.

സ്വോര്‍ഡില്‍ :ഇന്നലെ രാത്രി 11.30 ന് റിവര്‍വാലി പള്ളിയില്‍ നടത്തപ്പെട്ട ഉയര്‍പ്പ് തിരുനാളിന്റെ ശുശ്രൂഷകളില്‍ വിശ്വാസസമൂഹം ഭക്തിയോടെ പങ്കെടുത്തു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിവിധ മാസ് സെന്ററുകളില്‍ ഈസ്റ്റര്‍ ദിനമായ ഇന്നും(ഞായര്‍) വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.

താല:ഇന്ന് (ഞായര്‍)രാവിലെ പത്തുമണിയ്ക്ക് സെന്റ് മാര്‍ക്സ് ചര്‍ച്ചിലാണ് താല സീറോ മലബാര്‍ മാസ് സെന്ററിലെ ഈസ്റ്റര്‍ തിരുനാള്‍ ആഘോഷിക്കുക.

ഇഞ്ചിക്കോര്‍:സെന്റ് അല്‍ഫോന്‍സാ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഞായര്‍)രാവിലെ 12,30 ന് ഈസ്റ്റര്‍ തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.ഇഞ്ചിക്കോറിലെ റ്റൈക്കോണല്‍ റോഡിലെ മേരി ഇമ്മാക്കുലേറ്റ് പള്ളിയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്.

ഫിബ്‌സ്ബറോ:ഫിബ്‌സ്ബറോ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2.30 ന് ഈസ്റ്റര്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്.

ലൂക്കന്‍:സീറോ മലബാര്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഉയര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും വൈകിട്ട് 5 മണിയ്ക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ ആരംഭിക്കും.

ബ്രേ:ബ്രേയിലെ ഈസ്റ്റര്‍ ദിന കുര്‍ബാന വൈകിട്ട് 5.15 ന് ബ്രേ കില്ലാര്‍ണി റോഡിലെ സെന്റ് ഫെര്‍ഗല്‍സ് ദേവാലയത്തില്‍ ആരംഭിക്കും

ലീമെറിക്ക്:സെന്റ് പോള്‍സ് ദേവാലയത്തില്‍ ഇന്നലെ രാത്രി 11 മണിയ്ക്ക് ഉയര്‍പ്പ് തിരുന്നാളിന്റെ ശുശ്രൂഷകള്‍ക്ക് ഫാ.റോബിന്‍ തോമസ് മുഖ്യകാര്‍മ്മികനായിരുന്നു.

കോര്‍ക്ക്:കോര്‍ക്കിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകിട്ട് ദുഃഖശനിയാഴ്ചയിലെ ശുശ്രൂഷകളെ തുടര്‍ന്ന് ഈസ്റ്ററിന്റെ തിരുക്കര്‍മ്മങ്ങളും,വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെട്ടു.തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ.സെബാസ്‌ററ്യന്‍ അറയ്ക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു.

Scroll To Top