Saturday September 23, 2017
Latest Updates

ഈസ്റ്റര്‍ ആഘോഷ ചൈതന്യത്തില്‍ അയര്‍ലണ്ടും,വിശ്വാസത്തിന് വേണ്ടി ജീവിയ്ക്കാന്‍ പോപ്പ് ഫ്രാന്‍സീസ് 

ഈസ്റ്റര്‍ ആഘോഷ ചൈതന്യത്തില്‍ അയര്‍ലണ്ടും,വിശ്വാസത്തിന് വേണ്ടി ജീവിയ്ക്കാന്‍ പോപ്പ് ഫ്രാന്‍സീസ് 

ഡബ്ലിന്‍:ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ പ്രത്യാശയുടെ തിരുനാളായ ഈസ്റ്റര്‍ ആഘോഷിച്ചു. കേരളത്തിലെ ദേവാലയങ്ങളിലും ആഘോഷപൂര്‍ണമായ പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനാശിശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തി.ഡബ്ലിനിലടക്കം നടത്തപ്പെട്ട പാതിരാക്കുര്‍ബാനയില്‍ പങ്കെടുക്കാനും വിശ്വാസതീഷ്ണതയോടെ ജനസഹസ്രങ്ങളെത്തി.

വത്തിക്കാനിലെ ഈസ്റ്റര്‍ കുര്‍ബാനക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. സഭയിലെത്തുന്ന മുതിര്‍ന്നവര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കി. കെനിയയില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കത്തോലിക്കരെ അനുസ്മരിച്ച് അവിടെ നിന്നുള്ള പത്തുപേരെ മാര്‍പാപ്പ ആശീര്‍വദിച്ചു.
ഭിന്നതകള്‍ ഇല്ലാതാക്കാന്‍ സത്യാന്വേഷികള്‍ക്കാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ ഈസ്റ്റര്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

അലസതയിലും അലംഭാവത്തിലും മുഴുകി പിന്നോട്ടടിക്കാതെ സുരക്ഷിത സ്ഥാനങ്ങളിലെത്തണം. സത്യം, സൗന്ദര്യം, സ്‌നേഹം എന്നിവയ്ക്കായി എല്ലാവരും പരിശ്രമിക്കണം. വിശ്വാസത്തിന് വേണ്ടി ജീവിക്കാന്‍ മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ക്രിസ്തുമത വിശ്വാസികള്‍ക്കെതിരായ ആക്രമണങ്ങളില്‍ മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു.

ഡബ്ലിന്‍ ജറുസലേം മാര്‍ത്തോമാ ഇടവകയുടെ ഈസ്റ്റര്‍ ശുശ്രൂഷകള്‍ താലയിലെ സെന്റ് മലൂറിയന്‍സ് ദേവാലയത്തില്‍ അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടി.കൊട്ടാരക്കരപുനലൂര്‍ ഭദ്രാസനാധിപനും മുന്‍ യൂറോപ്പ്അമേരിക്കന്‍ ഭദ്രാസനാധിപനുമായ അഭിവന്ദ്യ യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ ഡബ്ലിനിലെ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രധാന കാര്‍മികത്വം വഹിച്ചു.

ഡബ്ലിന്‍ :സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ സ്വോര്‍ഡ്‌സ് റിവര്‍വാലി പള്ളിയില്‍ പാതിരാകുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ എത്തിയിരുന്നു.
ഡബ്ലിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഈസ്റ്റര്‍ ശിശ്രൂഷകള്‍ക്ക് ഫാ.അനീഷ് കെ സാം മുഖ്യകാര്‍മികത്വം വഹിച്ചു.
ഡബ്ലിന്‍ ലൂക്കനിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ സെന്റ് മേരീസ് പള്ളിയില്‍ ഈസ്റ്റര്‍ തിരുനാള്‍ ആഘോഷിച്ചു.നമസ്‌കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉയിര്‍പ്പിന്റെ പ്രഖ്യാപനം, പ്രദക്ഷിണം, പ്രത്യേക ശുശ്രൂഷ എന്നിവ നടത്തപ്പെട്ടു.തുടര്‍ന്ന് നോമ്പുവീടല്‍ ഭക്ഷണവും ഉണ്ടായിരുന്നു.വികാരി ഫാ.നൈനാന്‍ കുറിയാക്കോസ് പുളിയായില്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
ഡബ്ലിന്‍ സീറോ മലങ്കര ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലും ഇന്നലെ ഈസ്റ്റര്‍ തിരുനാള്‍ ആഘോഷിച്ചു.
 
കോര്‍ക്ക്:സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ തിരുനാള്‍ ആഘോഷിച്ചു.ഇന്നലെ രാത്രി വില്‍ട്ടന്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടത്തപ്പെട്ട തിരുനാള്‍ ശിശ്രൂഷകളില്‍ പങ്കെടുക്കാന്‍ കോര്‍ക്കിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസസമൂഹം ഒന്നടങ്കം എത്തിയിരുന്നു.ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.co or2

ഇന്നത്തെ ശുശ്രൂഷകള്‍

ലിംറിക്ക്:ലിംറിക്ക് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ ഇന്ന്(ഞായര്‍)ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ആരംഭിക്കും.ഫാ.ടോമി പുളിന്താനം ശിശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
ഗോള്‍വേ:ഗോള്‍വേ സെന്റ് തോമസ് പള്ളിയില്‍ ഈസ്റ്റര്‍ ദിനത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ ഗോള്‍വേ ഈസ്റ്റിലെ ദാഗിസ്‌ക ഗുഡ് ഷെപ്പേഡ് കാത്തലിക്ക് ചര്‍ച്ചില്‍ വെച്ചായിരിക്കും നടത്തപ്പെടുക.ഞായറാഴ്ച്ച വൈകിട്ട് 5 .15 നാണ് ഈസ്റ്റര്‍ദിന വിശുദ്ധ കുര്‍ബാന ആരംഭിക്കുക.തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
ഫാ.ജെയ്‌സണ്‍ കുത്തനാപ്പിള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.വിശുദ്ധ വാരാചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഗോള്‍വേ സെന്റ് തോമസ് ചര്‍ച്ച് ഭാരവാഹികള്‍ അറിയിച്ചു.
ഡബ്ലിന്‍:ഡബ്ലിനിലെ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയില്‍ ഇന്ന് രാവിലെ 9 .30 ന് ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആരംഭിക്കും.ഫാ.ജോബിമോന്‍ സ്‌കറിയ മുഖ്യകാര്‍മികത്വം വഹിക്കും.
ഡബ്ലിന്‍: ഹോളി ട്രിനിറ്റി സി .എസ് .ഐ ( മലയാളം) കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തിലുള്ള ഈസ്റ്റര്‍ ശുശ്രൂഷകള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ഡബ്ലിന്‍ 8 ലെ സെന്റ് കാതെറിന്‍ & സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് (ഡോണോര്‍ അവന്യു)ദേവാലയത്തില്‍ നടത്തപ്പെടും.വികാരി റവ.ഡോ . ജേക്കബ് തോമസ് ( ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജ് )ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.
സ്റ്റില്‍ഓര്‍ഗന്‍ റോഡ് ഓട്ട്‌സ് ലാന്‍ഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയം:മെറിയോണ്‍ റോഡ് സെന്റ് ജോസഫ്‌സ് മാസ് സെന്ററിന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 10 മണിയ്ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.ചാപ്ല്യന്‍ ഫാ.മനോജ് പൊന്‍കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 
ഇഞ്ചിക്കോര്‍:സെന്റ് അല്‍ഫോന്‍സാ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ(ഞായര്‍)രാവിലെ 11 മണിയ്ക്ക് ഈസ്റ്റര്‍ തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.ഇഞ്ചിക്കോറിലെ റ്റൈക്കോണല്‍ റോഡിലെ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ചാപ്ല്യന്‍ ഫാ.ജോസ് ഭരണിക്കുളങ്ങര മുഖ്യകാര്‍മ്മികത്വം വഹിക്കും.

ബ്രേ:ബ്രേ സീറോ മലബാര്‍ മാസ് സെന്ററില്‍ ഈസ്റ്റര്‍ ദിന തിരുകര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയൂം വൈകിട്ട് 3 .30 ന് ബ്രേ മെയിന്‍ സ്ട്രീറ്റിലുള്ള ദേവാലയത്തില്‍ നടത്തപെടും.

ഫിബ്‌സ്ബറോ:ഫിബ്‌സ്ബറോ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ഈസ്റ്റര്‍ ഞായറാഴ്ച്ച വൈകിട്ട് 4.30 ന് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.കുര്യന്‍ പുരമഠത്തില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

ലൂക്കന്‍:സീറോ മലബാര്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഉയര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും വൈകിട്ട് 4 മണിയ്ക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ ആരംഭിക്കും.


Scroll To Top