Saturday July 22, 2017
Latest Updates

അയര്‍ലണ്ടിലെ ഈസ്റ്റ് കോര്‍ക്കില്‍ UNA യ്ക്ക് പിന്തുണയുമായി മലയാളി സമൂഹം 

അയര്‍ലണ്ടിലെ ഈസ്റ്റ് കോര്‍ക്കില്‍ UNA യ്ക്ക് പിന്തുണയുമായി മലയാളി സമൂഹം 

കോര്‍ക്ക് :കേരളത്തില്‍ നീതിയ്ക്കായി പൊരുതുന്ന യൂഎന്‍ എ യ്ക്ക് ഈസ്റ്റ് കോര്‍ക്കിലെ നഴ്‌സുമാരുടെയും കുടുംബാംഗങ്ങളുടെയും യോഗം  പിന്തുണ പ്രഖ്യാപിച്ചു.

കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ വേതനം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തണം എന്ന ആവശ്യവുമായി കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുമായി സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നേഴ്‌സുമാര്‍ക്ക് ഐക്യദാര്‍ദ്ധ്യം പ്രഖ്യാപിച്ച് കൊണ്ടാണ് ഈസ്റ്റ്  കോര്‍ക്കിലെ മലയാളികള്‍ കഴിഞ്ഞ ദിവസം ഒത്തുചേര്‍ന്നത്.

ജോലി ഭാരവും തുച്ഛ വേതനവും ആയി ജോലി ചെയ്യുന്ന ഭൂമിയിലെ മാലാഖമാരെ ഇനിയും കഷ്ടപ്പെടുത്തുന്നത് തീര്‍ത്തും അപലപനീയമാണന്ന് യോഗത്തില്‍ പ്രസംഗിച്ച എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ശക്തമായ സമരമുറയുമായി സംഘടന മുമ്പോട്ടു പോകുന്ന പക്ഷം പൊരുതുന്ന നേഴ്‌സുമാരുടെ ക്ഷേമത്തിനായി ഒരു തുക പിരിച്ച് നല്‍കാനും യോഗം തീരുമാനമെടുത്തു.

Scroll To Top