Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ ഈസ്റ്റ് കോര്‍ക്കില്‍ മലയാളി സമൂഹം ഓണം ആഘോഷിച്ചു.

അയര്‍ലണ്ടിലെ ഈസ്റ്റ് കോര്‍ക്കില്‍ മലയാളി സമൂഹം ഓണം ആഘോഷിച്ചു.

ലിസ്ഗൂള്‍ട്: വിളവെടുപ്പ് ഉത്സവമായ ഓണം സെപ്റ്റംബര്‍ 13 നു ഈസ്റ്റ് കോര്‍ക്കിലെ മലയാളികള്‍ ലിസ്ഗൂഡ് കമ്മ്യൂണിറ്റി ഹാളില്‍ പ്രൌഡ ഗംഭീരമായി ആഘോഷിച്ചു. ഒരുമ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ആഘോഷം അക്ഷരാര്‍ഥത്തില്‍ സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും പ്രതീകമായി. അത്തപുക്കളം ഇട്ടു തുടങ്ങിയ ആഘോഷം കായിക മത്സരങ്ങള്‍ക്ക് ഒടുവില്‍ തുമ്പിതുള്ളലില്‍ എത്തിയതോടെ ആവേശ കൊടുമുടിയില്‍ എത്തി. കോലടി, തിരുവാതിര, കലംതല്ലി പൊട്ടീര്, വഞ്ചിപാട്ട്, പുലികളി, തുടങ്ങിയ കളികള്‍ ഭൂതകാലത്തിന്റെ ഓര്‍മ്മ ഉണര്‍ത്തുന്നതായി. 

ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ മാവേലി മന്നന്‍ എഴുന്നള്ളിയപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ കൗതുകമുള്ള കാഴ്ചയായി. ഓരോ വീടുകളില്‍ തയാറാക്കി കൊണ്ടുവന്ന സ്വാദിഷ്ടമായ ഭക്ഷണം തൂശനിലയില്‍ വിളമ്പിയപ്പോള്‍ പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും പുതിയ വാതായനങ്ങള്‍ തുറക്കുകയായിരുന്നു. ഈസ്റ്റ് കോര്‍ക്കിലെ ഗായകര്‍ അവതരിപ്പിച്ച ഗാനമേളയോടുകൂടി ആഘോഷങ്ങള്‍ക്കു  പരിസമാപ്തിയായി

വാര്‍ത്ത:രാജന്‍.വി 

rajan1

rajan2

Scroll To Top