Friday November 24, 2017
Latest Updates

ഈസണ്‍സില്‍ ബോംബ് ഭീഷണി ;ആളുകളെ ഒഴിപ്പിച്ചു

ഈസണ്‍സില്‍ ബോംബ് ഭീഷണി ;ആളുകളെ ഒഴിപ്പിച്ചു

ഡബ്ലിന്‍ :ബോംബ് ഭീഷണിയെ തുടര്‍ന്ന് പ്രമുഖ വ്യാപാര സ്ഥാപനമായ ഡബ്ലിന്‍സ് ഒ കോണല്‍ സ്ട്രീറ്റിലെ   ഈസണ്‍സില്‍ നിന്നും  ആളുകളെ  ഒഴിപ്പിച്ചു.അഞ്ച് മണിക്കു മുമ്പ് അവിടെ നിന്നും മാറണമെന്നു ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.നൂറുകണക്കിന് പേരാണ് ആ സമയത്ത് ഈസണ്‍സില്‍ ഉണ്ടായിരുന്നത്.സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ആയുധധാരികളായ ഗാഡ സംഘം സ്ഥലത്ത് നിലയുറപ്പിക്കുകയും ചെയ്തു.

അന്വേഷണവും മുന്നേറുകയാണ്.ബോംബ് ഭീഷണി വ്യാജമാണെന്നാണ് കരുതുന്നതെന്നും,തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഒരു മുന്‍കരുതലിനായാണ് ആളുകളെ ഒഴിപ്പിച്ചതെന്നും ഉന്നത ഗാര്‍ഡ വക്താവ് സ്ഥിരീകരിച്ചു.

Scroll To Top