Friday December 09, 2016
Latest Updates

ഭയപ്പെടുക! ജാഗ്രതയോടെയിരിക്കുക!,പ്രപഞ്ച നാശം അരികെയെന്ന് ശാസ്ത്രജ്ഞര്‍ 

ഭയപ്പെടുക! ജാഗ്രതയോടെയിരിക്കുക!,പ്രപഞ്ച നാശം അരികെയെന്ന് ശാസ്ത്രജ്ഞര്‍ 

മനുഷ്യന്റെ നശീകരണ സ്വഭാവത്തോടെയുള്ള ഇടപെടല്‍ കാരണം ഒട്ടേറെ ജീവജാലങ്ങള്‍ക്ക് വംശനാശ ഭീഷണി നേരിടുന്നുവെന്ന് പഠനം. സാധാരണഗതിയില്‍ പ്രതീക്ഷിക്കപ്പെടുന്നതിനേക്കാള്‍ ഏതാണ്ട് 114 ഇരട്ടി വേഗത്തിലാണ് മനുഷ്യന്റെ ഇടപെടല്‍ മൂലം നട്ടെല്ലുള്ള ജീവജാലങ്ങള്‍ക്ക് സംഭവിക്കുന്ന വംശനാശ ഭീഷണി. ഇതിലൂടെ മനുഷ്യന്‍ സ്വന്തം നിലനില്‍പ്പിനു തന്നെയാണ് തുരങ്കം വയ്ക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ പോള്‍ ഏര്‍ലിച്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 65 മില്യണ്‍ വര്‍ഷം മുന്‍പ് ദിനോസറുകള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായതു പോലുള്ള ഒരു ജനിതക ദുരന്തത്തിലേക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്ന് സംഘം മുന്നറിയിപ്പ് നല്‍കുന്നു. 1900 മുതല്‍ പ്രതീക്ഷിച്ചതിനേക്കാല്‍ ഏതാണ്ട് 400 തരം കശേരുകികള്‍ക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു. 69 തരം സസ്തനികള്‍, 80 തരം പക്ഷികള്‍, 24 ഉരഗങ്ങള്‍, 146 ഉഭയജീവികള്‍, 156 ഇനം മത്സ്യങ്ങള്‍ തുടങ്ങിയവ ഇവയില്‍ പെടും.
സൂക്ഷ്മ ജീവികള്‍ക്കും മറ്റും വംശനാശം സംഭവിക്കുന്നത് പ്രകൃതിയില്‍ പരാഗണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുകയും, ഇത് ആവാസവ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നതിന് കാരണമാകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.ഇത്തരത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന നാശത്തിന്റെ ഒരു ഘട്ടം ആരംഭിച്ചു കഴിഞ്ഞതായാണ് പഠനം വെളിപ്പെടുത്തുന്നത്.

Scroll To Top