Monday December 05, 2016
Latest Updates

പാക്കിസ്ഥാനിലും ഉത്തരേന്ത്യയിലും ഭൂകമ്പം:250 പേര്‍ മരിച്ചു

പാക്കിസ്ഥാനിലും ഉത്തരേന്ത്യയിലും ഭൂകമ്പം:250 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖല പ്രഭവ കേന്ദ്രമായി ഉണ്ടായ ഭൂകമ്പത്തില്‍ പാകിസ്ഥാനില്‍ ചുരുങ്ങിയത് 25 0 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുകള്‍.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഭൂകമ്പം അഫ്ഗാനിസ്ഥാനിലും നാശം വിതച്ചിട്ടുണ്ട്. കാബൂളില്‍ സ്‌കൂളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 12 വിദ്യാര്‍ഥിനികള്‍ മരിച്ചു. 

റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടു. എന്നാല്‍ ഇവിടെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് ഉച്ചക്ക് 2.30ന് ശേഷണാണ് ഭൂകമ്പം അനുഭവപ്പെട്ടത്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ മേഖലകളില്‍ അഞ്ചു സെക്കന്‍ഡിലധികം ഭൂചലനം നീണ്ടുനിന്നു. 

ഇവിടെ 7.7 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജയ്പൂര്‍, ഷിംല, ശ്രീനഗര്‍, ചണ്ഡീഗഡ്, ഭോപ്പാല്‍ എന്നിവടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 
കൊച്ചിയില്‍ കലൂരിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി. പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.delhi-earthquake-759

Scroll To Top