Thursday May 25, 2017
Latest Updates

നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം

നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം

കാഠ്മണ്ഡു: നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ചലനം ഉച്ചയ്ക്ക് 12.43 നാണ് അനുഭവപ്പെട്ടത്. ഡല്‍ഹിയിലും നോയിഡയിലുമുണ്ടായ ചലനം മുപ്പത് സെക്കന്റോളം നീണ്ട് നിന്നു. ഗുവാഹത്തി, കൊല്‍ക്കത്ത, പട്‌ന എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.
കാഠ്മണ്ഡുവിലെ കെഡാറാണ് പ്രഭവ കേന്ദ്രം. കഴിഞ്ഞ ദിവസം നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരണം 5000 കവിഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്ത്യയിലുണ്ടായ ചലനത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി.

നേപ്പാളില്‍ ഇതേ വരെ 5000 ത്തില്‍ അധികം പേര്‍ മരിച്ചതായി നേപ്പാള്‍ സര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പില്‍ അറിയിച്ചു.അനേകം ആള്‍ക്കാരാണ് പാട്ടും പ്രാര്‍ത്ഥനയുമായി തെരുവില്‍ കഴിഞ്ഞുകൂടിയത്. നേപ്പാള്‍ പ്രസിഡണ്ട് പോലും ഔദ്യോഗിക വസതിക്ക് പുറത്തായിരുന്നു സമയം ചെലവഴിച്ചതെന്നാണ് വിവരം.
വൈദ്യൂതി ബന്ധം താറുമാറായി. പെപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ജല, ഗ്യാസ് വിതരണ സംവിധാനങ്ങളും പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. ഭൂകമ്പം നടന്ന് ഒരു ദിനം പിന്നിട്ടപ്പോള്‍ നേപ്പാള്‍ നേരിടുന്ന പ്രധാനപ്രശ്‌നം ശുചീകരണം എന്ന നിലയിലായി കാര്യങ്ങള്‍. 
 പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ദര്‍ബാര്‍ സ്‌ക്വയറിലെ 200-300 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി.

Scroll To Top