Sunday February 26, 2017
Latest Updates

സാന്‍ഡ് വിച്ച് വില്‍പ്പനയെച്ചൊല്ലി തര്‍ക്കം; എയര്‍ ലിംഗസ് സ്റ്റാഫ് സമരത്തിന്

സാന്‍ഡ് വിച്ച് വില്‍പ്പനയെച്ചൊല്ലി തര്‍ക്കം; എയര്‍ ലിംഗസ് സ്റ്റാഫ് സമരത്തിന്

ഡബ്ലിന്‍:ട്രാന്‍സ് അറ്റ്ലാന്റിക് ഫ്ളൈറ്റുകള്‍ സാന്‍ഡ് വിച്ച്, ഐസ്‌ക്രീം തുടങ്ങി കൂടുതല്‍ സ്നാക്കുകള്‍ വില്‍ക്കണമെന്ന അധികൃതരുടെ തീരുമാനത്തെത്തുടര്‍ന്ന് എയര്‍ ലിംഗസ് സ്റ്റാഫ് സമരം നടത്താനാലോചിക്കുന്നു. ട്രേഡ് യൂണിയനായ ഇംപാക്ടിലെ 1,000 അംഗങ്ങള്‍ക്കിടയില്‍ സമരം നടത്തണമോ എന്നതു സംബന്ധിച്ച് വോട്ടെടുപ്പ് നടത്തും.

കൂടുതല്‍ സ്നാക്ക്സ് വില്‍ക്കേണ്ടി വരുമെങ്കിലും സ്റ്റാഫ് കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവരില്ലെന്നും, കൃത്യമായ ഇടവേളകള്‍ വിശ്രമത്തിന് ലഭിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. പക്ഷേ കൂടുതല്‍ സ്നാക്ക്സ് വില്‍ക്കാനുള്ള തീരുമാനം തൊഴിലാളികളുമായി ഫ്ളൈറ്റ് അധികൃതര്‍ ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നാണ് വാദം.

അതേസമയം സമരം നടന്നാലും സര്‍വീസിനെ ബാധിക്കില്ലെന്ന് എയര്‍ ലിംഗസ് യാത്രക്കാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top