Sunday December 11, 2016
Latest Updates

എന്‍ഡ കെന്നിയുടെ കുരുക്കഴിയുന്നു,വിമതരെ ഒതുക്കിയെങ്കിലും പാര്‍ട്ടിയില്‍ അസ്വസ്ഥത പുകയുന്നു

എന്‍ഡ കെന്നിയുടെ കുരുക്കഴിയുന്നു,വിമതരെ ഒതുക്കിയെങ്കിലും പാര്‍ട്ടിയില്‍ അസ്വസ്ഥത പുകയുന്നു

ഡബ്ലിന്‍:പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ ഫിനഗേല്‍ നേതൃസ്ഥാനത്തിനു നേരെ ചോദ്യമുയര്‍ന്നെങ്കിലും സ്ഥിതിഗതികള്‍ ശാന്തമായതായി റിപ്പോര്‍ട്ട്. കെന്നിയെ നേതൃസ്ഥാനത്തു നിന്നും മാറ്റണം എന്നാവശ്യപ്പെട്ട വിമത ടിഡിമാര്‍ തല്‍ക്കാലത്തേയ്ക്ക് അടങ്ങിയിരിക്കുകയാണ്. എങ്കിലും പാര്‍ട്ടിക്കുള്ളിലെ അപസ്വരങ്ങള്‍ക്ക് പൂട്ടു വീണിട്ടില്ല.

കഴിഞ്ഞ ദിവസം പിന്തുണയുമായി മുതിര്‍ന്ന മന്ത്രിമാര്‍ രംഗത്തെത്തിയതാണ് കെന്നിക്ക് ആശ്വാസം പകര്‍ന്നത്. നേതൃമാറ്റം ഇപ്പോള്‍ പരിഗണിക്കേണ്ട കാര്യമില്ലെന്ന്, നേതൃസ്ഥാനത്തേയ്ക്ക് പേര് നിര്‍ദ്ദേശിക്കപ്പെട്ട മന്ത്രി ലിയോ വരേദകറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എങ്കിലും ബജറ്റ് അവതരണത്തിനു ശേഷം കെന്നിയുടെ നേതൃസ്ഥാനം വീണ്ടും ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നാണ് കരുതുന്നത്.

Scroll To Top