Saturday December 10, 2016
Latest Updates

വ്യാജരേഖകള്‍ സമര്‍പ്പിച്ച് മോര്‍ട്ട്‌ഗേജ് തുക തട്ടിയെടുത്ത 5 പേര്‍ ജയിലിലായി

വ്യാജരേഖകള്‍ സമര്‍പ്പിച്ച് മോര്‍ട്ട്‌ഗേജ് തുക തട്ടിയെടുത്ത 5 പേര്‍ ജയിലിലായി

കോര്‍ക്ക്: വ്യാജരേഖകള്‍ സമര്‍പ്പിച്ച് മോര്‍ട്ട്‌ഗേജ് എടുത്ത 5 പേര്‍ ജയിലിലായി.ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച്  ഒരു    മില്യണ്‍ യൂറോയാണ് സംഘം തട്ടിയെടുത്തത്. വ്യാജ ഡ്രൈവിംഗ് ലൈസന്‍സ്, വ്യാജ പിപിഎസ് നമ്പര്‍ തുടങ്ങിയവ സമര്‍പ്പിച്ചാണ് സംഘം ലോണ്‍ സംഘടിപ്പിച്ചത്. കോര്‍ക്ക് സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.കോര്‍ക്ക് സ്വദേശികളായ കാതലീന്‍ റസല്‍ (67), എലൈന്‍ മാര്‍ഷല്‍ (29),ഷെയ്ന്‍ സ്ലേറ്ററി (37), പാട്രിക് ക്രോവ്‌ലെ (29), ബ്രിയന്റ്‌റ് (54)എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

കേസില്‍ ഉള്‍പ്പെട്ട ആറാമനായ മൈക്കല്‍ ജെവ്റ്റിനു ശിക്ഷ വിധിച്ചിട്ടില്ല.ഇയാളുടെ ശിക്ഷ വിധിക്കുന്നതിനു കേസ് ഫെബ്രുവരി 16 നു വീണ്ടും
പരിഗണിക്കും. ഇയാള്‍ക്ക് 240 മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വീസ് ശിക്ഷ വിധിക്കാനാണ് കോടതി ആലോചിക്കുന്നത്. ഇയാള്‍ നേരത്തെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള സാഹചര്യം പരിഗണിച്ചാണ് ഇത്. കോര്‍ക്ക്. കെറി, ടിപ്പെററി എന്നിവടങ്ങളിലെ ആറ് പ്രോപ്പര്‍ട്ടികള്‍ക്കാന് സംഘം മോര്‍ട്ട്‌ഗേജ് നേടിയെടുത്തത്. കേസില്‍ മുഖ്യപ്രതിയായ പാസ്റ്റി വാല്‍ഷാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.

ബില്‍ഡറായ ഇയാളുടെ ആസൂത്രണം പ്രകാരമാണ് സംഘം വ്യാജ രേഖകള്‍ ചമയ്ക്കുകയുംമോര്‍ട്ട്‌ഗേജ് സംഘടിപ്പിക്കുകയും ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. വ്യാജരേഖകള്‍ ചമച്ച് സംഘത്തിലെ മറ്റുള്ളവരെ ഉപയോഗിച്ച് വാല്‍ഷ് മോര്‍ട്ട്‌ഗേജിനു അപേക്ഷിക്കുകയായിരുന്നു. കെറിയിലെ വീടിനു 160,650 യൂറോയും ടിപ്പെററിയിലെ വീടിന് 126,000 യൂറോയും സംഘം തട്ടിയെടുത്തു. കോര്‍ക്കിലെ വീടുകള്‍ക്ക് യഥാക്രമം 161,460, 157,500, 157,000 യൂറോയും സംഘടിപ്പിച്ചു.ബില്‍ഡര്‍ നിര്‍മ്മിച്ച വീടുകള്‍ ഇവര്‍ വാങ്ങി എന്ന വ്യാജേനെയാണ് തട്ടിപ്പ് നടത്തിയത്.ഇത് വീണ്ടും മറിച്ചു വില്‍ക്കാന്‍ പദ്ധതിയിടുമ്പോഴാണ് ഇവര്‍ പിടിയിലായത്.അയര്‍ലണ്ടില്‍ ഇപ്രകാരമുള്ള ഭവനതട്ടിപ്പുകള്‍ ധാരാളം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു ചില ബാങ്ക് ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും പറയപ്പെടുന്നു

Scroll To Top