Thursday December 08, 2016
Latest Updates

ഇന്ത്യയില്‍ ഇ വിസ നിലവില്‍ വന്നു; ആദ്യ ഘട്ടത്തില്‍ 43 രാജ്യങ്ങള്‍ക്ക്,അയര്‍ലണ്ടും യൂ കെ യും ഒഴിവാക്കപ്പെട്ടു 

ഇന്ത്യയില്‍ ഇ വിസ നിലവില്‍ വന്നു; ആദ്യ ഘട്ടത്തില്‍ 43 രാജ്യങ്ങള്‍ക്ക്,അയര്‍ലണ്ടും യൂ കെ യും ഒഴിവാക്കപ്പെട്ടു 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇ വിസ നിലവില്‍ വന്നു. ജര്‍മനി, ഇസ്രായേല്‍ ഉള്‍പ്പെടെ 43 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇ വിസ സൗകര്യം ലഭിക്കും. ഇ വിസ ഇന്ത്യന്‍ ടൂറിസം മേഖലയ്ക്ക് ഉണര്‍വാകുമെന്നാണ് പ്രതീക്ഷയെന്ന് ഇ വിസ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ 7 ശതമാനം ടൂറിസം മേഖലയില്‍ നിന്നാണു. ഈ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

vavaഓണ്‍ലൈനായി ഇ വിസയ്ക്ക് അപേക്ഷിക്കുകയും ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖേന ഫീസ് അടയ്ക്കുകയും ചെയ്താല്‍ 72 മണിക്കൂറിനുള്ളില്‍ ഇലക്‌ട്രോണിക് ഇ വിസ ലഭിക്കും. റഷ്യ, യുക്രെയ്ന്‍, ബ്രസീല്‍, ജോര്‍ദാന്‍, കെനിയ, ഫിജി, ഫിന്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, മൗറീഷ്യസ്, മെക്‌സിക്കോ, നോര്‍വേ, ഒമാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയവ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇ വിസ ലഭിക്കുക.
ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇ വിസ ലഭിക്കും. കലാപ ബാധിതമായ രാജ്യങ്ങള്‍ ഒഴികെ എല്ലാ രാജ്യങ്ങള്‍ക്കും ഘട്ടം ഘട്ടമായി ഇ വിസ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നു രാജ്‌നാഥ് സിംഗ് അറിയിച്ചു.

Scroll To Top