Saturday December 10, 2016
Latest Updates

ജൂണ്‍ 15 മുതല്‍ ഇ ടൂറിസ്റ്റ് വിസാ പദ്ധതിയില്‍ അയര്‍ലണ്ടിനെയും ഉള്‍പ്പെടുത്തും,ഇനി ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ ചെന്ന് വിസ അടിച്ചാല്‍ മതി

ജൂണ്‍ 15 മുതല്‍ ഇ ടൂറിസ്റ്റ് വിസാ പദ്ധതിയില്‍ അയര്‍ലണ്ടിനെയും ഉള്‍പ്പെടുത്തും,ഇനി ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ ചെന്ന് വിസ അടിച്ചാല്‍ മതി

ഡബ്ലിന്‍ :ഇന്ത്യയില്‍ നിലവിലുളള ഇ ടൂറിസ്റ്റ് വിസാ പദ്ധതിയില്‍ അയര്‍ലണ്ട് ഉള്‍പ്പടെ 31 രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.ഇതനുസരിച്ച് അയര്‍ലണ്ടിലെ താമസക്കാരായ പൌരന്‍മാര്‍ക്ക് ഇന്ത്യയിലേയ്ക്ക് ടൂറിസ്റ്റ് ആയി പോകുന്നതിന് മുന്‍കൂര്‍ വിസ എടുക്കേണ്ടതില്ല.മലയാളികളായ ഐറിഷ് പൗരന്മാര്‍ക്കും ആവശ്യമെങ്കില്‍ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം.

അയര്‍ലണ്ടിനു പുറമെ, യുകെ, സ്‌പെയിന്‍, നെതര്‍ലാന്റ്, പോര്‍ച്ചുഗല്‍, മലേഷ്യ, ടാന്‍സാനിയ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്കും പുതുതായി സേവനം പ്രയോജനപ്പെടുത്താം. 

ജൂണ്‍ 15 മുതല്‍ സേവനം രാജ്യത്തെ ഏഴു എയര്‍പോര്‍ട്ടുകളില്‍ കൂടി ലഭ്യമായി തുടങ്ങും.ജയ്പൂര്‍, അമൃത്‌സര്‍, ഗയ, ലക്‌നൗ, ട്രിച്ചി, വരാണസി, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലായിരിക്കും പുതിയതായി പദ്ധതി പ്രയോജനപ്പെടുത്താനാവുക.കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങള്‍ നേരത്തെ തന്നെ പദ്ധതിയില്‍ ഇടം പിടിച്ചിരുന്നു.  

നിലവില്‍ 45 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ ഇ വിസാ സേവനം ലഭ്യമാണ്. ഒന്‍പത് വിമാനത്താവളങ്ങളില്‍ സേവനം നിലവില്‍ ലഭ്യമാണ്.വിസാ ഓണ്‍ അറൈവല്‍ എന്ന പേരിലറിയപ്പെട്ടിരുന്ന പദ്ധതിയാണ് 

Scroll To Top