Wednesday December 07, 2016
Latest Updates

ഇന്ത്യയിലേയ്ക്കുള്ള ഇ ടൂറിസ്റ്റ് വിസാ കാലാവധി 90 ദിവസമാക്കി വര്‍ദ്ധിപ്പിച്ചു

ഇന്ത്യയിലേയ്ക്കുള്ള ഇ ടൂറിസ്റ്റ് വിസാ കാലാവധി 90 ദിവസമാക്കി വര്‍ദ്ധിപ്പിച്ചു

ഡല്‍ഹി:ഇന്ത്യയിലേക്കുള്ള ഇ ടൂറിസ്റ്റ് വിസാ കാലാവധി 30 ദിവസത്തില്‍ നിന്നും 90 ദിവസമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം.വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിച്ച് കൊണ്ടാണ് ഇന്ത്യ തങ്ങളുടെ ഇ ടൂറിസ്റ്റ് വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ ആര്‍.കെ ഭട്‌നാകര്‍ ദുബായില്‍ അറിയിച്ചു.

ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച സുരക്ഷാ സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ 12 ഭാഷകള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇത് സഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഏഴാമതും ലോകത്ത് 15ാം സ്ഥാനവുമാണ് ഇന്ത്യയുടെ ടൂറിസം ഭുപടത്തിലെ സ്ഥാനം. വിനോദ സഞ്ചാരം മെഡിക്കല്‍ ടൂറിസം, വിദ്യാഭ്യാസം എന്നിവയാണ് പ്രധാനമായും ഇന്ത്യയിലേക്ക് സഞ്ചാരികളെ ആശ്രയിക്കുന്നത്. വരുന്ന ഏതാനും മാസത്തിനുള്ളില്‍ രാജ്യത്തെ 16 അന്തരാഷ്ട്ര വിമാനത്താവളങ്ങളിലും ഓണ്‍ലൈന്‍ വിസാ സംവിധാനം വഴി പ്രവേശിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകും. ഇതോടെ 150 ഓളം രാജ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഡോ ആര്‍.കെ ഭട്‌നാകര്‍ വ്യക്തമാക്കി.

Scroll To Top