Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും യു.എസിലേയ്ക്ക് പോകാന്‍ ഇ പാസ്‌പോര്‍ട്ട്

അയര്‍ലണ്ടില്‍ നിന്നും യു.എസിലേയ്ക്ക് പോകാന്‍ ഇ പാസ്‌പോര്‍ട്ട്

ഡബ്ലിന്‍: ഇനി മുതല്‍ അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് പറക്കുന്നവര്‍ക്ക് ഇപാസ്‌പോര്‍ട്ട് നിര്‍ബന്ധമാണെന്ന് യു.എസ് എംബസി. വിസ വേവര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇപാസ്‌പോര്‍ട്ട് നടപ്പില്‍ വരുത്തുന്നത്. പ്രോഗ്രാമിന്റെ ഭാഗമായി യു.എസ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ ഇത് ബാധകമാണ്.

യാത്രയ്ക്കായി ഇല്‌ക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ (Esta) ഉപയോഗിക്കുന്നവരും ഇനി ഇപാസ്‌പോര്‍ട്ട് ഉപയോഗിക്കണമെന്ന് എംബസി അറിയിച്ചു. കാലാവധി തീര്‍ന്ന Esta ഉള്ളവര്‍ക്ക് യു.എസ് എംബസിയോ കോണ്‍സുലേറ്റോ നല്‍കുന്ന നോണ്‍ ഇമിഗ്രന്റ് വിസയില്‍ യു.എസ് സന്ദര്‍ശിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം ആളുകള്‍ വിസ ലഭിക്കുന്നിനായി ഇന്റര്‍വ്യൂവിന് ഹാദരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി അയര്‍ലണ്ടിലെ യു.എസ് എംബസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Scroll To Top