Saturday December 10, 2016
Latest Updates

ഇ ഹെല്‍ത്ത് പദ്ധതി,അയര്‍ലണ്ടിലെ ആരോഗ്യസംവിധാനം ഡിജിറ്റലൈസ് ചെയ്യും,നഴ്‌സുമാര്‍ക്ക് പുതിയ ‘തലവേദന’

ഇ ഹെല്‍ത്ത് പദ്ധതി,അയര്‍ലണ്ടിലെ ആരോഗ്യസംവിധാനം ഡിജിറ്റലൈസ് ചെയ്യും,നഴ്‌സുമാര്‍ക്ക് പുതിയ ‘തലവേദന’

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യ സംവിധാനം മുഴുവനായി ഡിജിറ്റലൈസ് ചെയ്യാനുള്ള ഇ ഹെല്‍ത്ത് പദ്ധതിക്ക് ദി ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവ് (എച്ച്.എസ്.ഇ) അനുമതി നല്‍കി. 900 മില്ല്യണ്‍ യൂറോയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ഓരോ രോഗിയുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 2019 പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. ഇതിന്റെ ഭാഗമായി ആദ്യം നാഷണല്‍ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലിലെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും.

പുതിയ നയം രൂപപ്പെടുന്നതോടെ രോഗിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും കമ്പ്യൂട്ടറില്‍ തന്നെ രേഖപെടുത്തേണ്ടി വരും.നഴ്‌സുമാരടക്കം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ കമ്പ്യൂട്ടര്‍/ ഡിജിറ്റല്‍ പ്രവര്‍ത്തന പരിചയം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയും ഇതില്‍ പെടുന്നു.ഇതോടെ നഴ്‌സുമാരുടെ ജോലി ഭാരം കുറയും എന്നാണ് കരുതപ്പെടുന്നത്.എങ്കിലും പേപ്പര്‍ ഫയലുകളില്‍ വരുത്താന്‍ കഴിയുന്ന വിധത്തിലുള്ള തിരുത്തലുകള്‍ വരുത്താന്‍ ഡിജിറ്റല്‍ രേഖകള്‍ക്ക് കഴിയില്ലെന്നതിനാല്‍ അത് കൃത്യമായും സമയ ബന്ധിതമായും ജോലി ചെയ്യാത്തവര്‍ക്ക് ഇത് പ്രശ്‌നങ്ങള്‍ക്കും ഇട വരുത്തിയേക്കാം

സ്വകാര്യ കമ്പനികളെയാണ് പദ്ധതി നടത്തിപ്പിനായി ഏല്‍പ്പിക്കുക. ഇതിന് പ്രാപ്തരായ കമ്പനികളെ കണ്ടെത്താനായി ഈ വര്‍ഷം അവസാനത്തോ
ടെ ശ്രമം തുടങ്ങും. എച്ച്.എസ്.ഇയുടെ അനുമതി ലഭിച്ചതോടെ പദ്ധതി ഇനി ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും അനുമതിക്കായി സമര്‍പ്പിക്കും. പദ്ധതിക്കായുള്ള ഫണ്ട് എങ്ങനെ കണ്ടെത്തും എന്ന കാര്യത്തില്‍ അന്തിമ രൂപമായിട്ടില്ല

Scroll To Top