Monday December 05, 2016
Latest Updates

സി പി എമ്മിന് ഡി വൈ എഫ് ഐ വക പുതിയ പുലിവാല്,പരിശുദ്ധ മാതാവിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ 

സി പി എമ്മിന് ഡി വൈ എഫ് ഐ വക പുതിയ പുലിവാല്,പരിശുദ്ധ മാതാവിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ 

കണ്ണൂര്‍: ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് തലയൂരിയ സി.പി.എമ്മിന് ഡി.വൈ.എഫ്.ഐ വക മറ്റൊരു പുലിവാല്.വിശുദ്ധ മാതാവായ മറിയത്തിന്റെ ഉടലില്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായരുടെ തല ഒട്ടിച്ചു ചേര്‍ത്ത് ഡി.വൈ.എഫ്.ഐ നേതാവ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സി.പി.എമ്മിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

പേരാവൂര്‍ മുരിങ്ങോടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ പേരാവൂറാണ് മാതാവിന്റെ ചിത്രത്തിന്റെ തലഭാഗം മാറ്റി പകരം സോളാര്‍ വിവാദനായിക സരിതയുടെ തല ചേര്‍ത്ത് അതിനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വണങ്ങി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം വിവാദമായതിനെ തുടര്‍ന്ന് നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പിന്‍വലിച്ചു. ‘അടിയങ്ങള്‍ വിചാരിച്ചതിലും കൂടുതല്‍ സീറ്റ് നല്‍കി അനുഗ്രഹിക്കണമേ എന്റെ സരിതാ മാതാവേ’ എന്നു മുഖ്യമന്ത്രി പ്രാര്‍ഥിക്കുന്നതാണ് ചിത്രത്തില്‍ ആലേഖനം ചെയ്ത വാചകങ്ങള്‍.

പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മിനുട്ടുകള്‍ക്കകം വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ശരത്ത് പൊലീസില്‍ പരാതി നല്‍കി. പരാതി സൈബര്‍ സെല്ലിന് കൈമാറിയതായി പേരാവൂര്‍ പൊലീസ് അറിയിച്ചു

Scroll To Top