Monday December 05, 2016
Latest Updates

ഐറിഷ് വിപണിയില്‍ ‘വ്യാജന്‍’ സുലഭം 

ഐറിഷ് വിപണിയില്‍ ‘വ്യാജന്‍’ സുലഭം 

ഡബ്ലിന്‍: അയര്‍ലണ്ടിലെ മാര്‍ക്കറ്റുകളില്‍ ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ കണ്ടെടുക്കുക പ്രയാസമുള്ള ഒരു കാലമുണ്ടായിരുന്നു.എന്നാല്‍ അക്കാലമെല്ലാം പോയി മറഞ്ഞെന്നും വ്യാജ ഉത്പന്നങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ സജീവമായിരിക്കുകയാണെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്കുന്നു.ഉത്സവ സീസണോട് അനുബന്ധിച്ച് പ്രമുഖ ബ്രാന്‍ഡ്കളുടെ പേരില്‍ പോലും ഇഷ്ടം പോലെ വ്യാജ പ്രൊഡക്ടുകള്‍ ഷോപ്പുകളില്‍ എത്തിയിട്ടുണ്ട്.റെഡിമേഡ് ഉത്പന്നങ്ങള്‍,സുഗന്ധദ്രവ്യങ്ങള്‍ എന്നിവയില്‍ ഗണ്യമായ ശതമാനം വ്യാജമാണ് എന്നും കബളിപ്പിക്കലില്‍ നിന്നും രക്ഷപ്പെടാന്‍ സ്വയം പരിശോധന നടത്തി വാങ്ങുക മാത്രമേ പോംവഴിയുള്ളൂ എന്നും ഗാര്‍ഡ പറയുന്നു.

ക്രിസ്മസ് വിപണി സജീവമായതോടെ ഗാര്‍ഡയും റവന്യൂ വകുപ്പും സംയ്കുതമായി നടത്തിയ ഓപ്പറേഷനില്‍ 2,00,000 യൂറോ വിലമതിക്കുന്ന വ്യാജ ഡിസൈനര്‍ ഷൂകളും, ഹാന്‍ഡ് ബാഗുകളും മറ്റ് വസ്തുക്കളും കഴിഞ്ഞ ദിവസവും പിടികൂടിയിരുന്നു..മുള്ളിന്‍ഗര്‍, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിലാണ് ബുധനാഴ്ച ഗാര്‍ഡയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. MAC മോഡല്‍, UGC ബുട്ടസ്, കോണ്‍വേഴ്‌സ് ഷൂസ്, മൈക്കല്‍ കോര്‍സ് ഹാന്‍ഡ്ബാഗ് എന്നിവയുടെ വ്യാഡ മോഡലുകളാണ് ഇവിടുത്തെ കടകളില്‍ നിന്ന് കണ്ടെത്തിയത്. 























Scroll To Top