Saturday December 03, 2016
Latest Updates

ഇന്ത്യയില്‍ നിര്‍മ്മിച്ച വ്യാജ മരുന്നുകള്‍ തേടി അയര്‍ലണ്ടില്‍ റെയ്ഡ് 

ഇന്ത്യയില്‍ നിര്‍മ്മിച്ച വ്യാജ മരുന്നുകള്‍ തേടി അയര്‍ലണ്ടില്‍ റെയ്ഡ് 

ഡബ്ലിന്‍:ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വെബ് സൈറ്റ് കേന്ദ്രീകരിച്ച് അയര്‍ലണ്ടില്‍ ഓണ്‍ ലൈന്‍ വ്യാപാരം നടത്തുന്ന മരുന്ന് കമ്പനി പിടിയിലായി.ഓണ്‍ ലൈനായി ബുക്ക് ചെയ്യപ്പെടുന്ന വിവിധ ഇനം മരുന്നുകള്‍ കുറഞ്ഞ വിലയില്‍ അയര്‍ലണ്ടില്‍ വിതരണം ചെയ്യുകയാണ് ഇവരുടെ രീതി.ഇതിനായി അയര്‍ലണ്ടില്‍ തന്നെ രഹസ്യ പാക്കിംഗ് കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.വിപണിയില്‍ വില കൂടിയ മരുന്നുകള്‍ക്ക് പകരമുള്ള വ്യാജ മരുന്നുകള്‍ .വയാഗ്ര അടക്കമുള്ള കാമോദ്ധപക മരുന്നുകള്‍ എന്നിവയ്ക്കാണ് ഇന്ത്യന്‍ മരുന്നുകളായി ഏറ്റവും ഡിമാണ്ട് ലഭിച്ചിരുന്നത് .
അനധികൃത മരുന്നു വിതരണം തടയുക എന്ന ലക്ഷ്യത്തോടെ ആഗോളതലത്തില്‍ 115 രാജ്യങ്ങളിയായി നടത്തപ്പെടുന്ന ഓപ്പറേഷന്റെ ഭാഗമായി ഇത്തരത്തില്‍ അയര്‍ലണ്ടില്‍ 430,000 യൂറോ വിലവരുന്ന മരുന്നുകളാണ് പിടിച്ചെടുത്തു. ഓപ്പറേഷന്‍ പാങ്കീ എന്നപേരില്‍ ഒരാഴ്ച്ചയായി തുടര്‍ന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ഓണ്‍ലൈന്‍ വഴി അനധികൃത മരുന്നുവ്യാപാരം നടത്തുന്ന ക്രിമിനല്‍ സംഘങ്ങളെ ഇല്ലായ്മ ചെയ്യുക എന്നു ലക്ഷ്യമിട്ടുള്ളതാണ്.
ഇത്തരത്തില്‍ എട്ടു വെബ്‌സൈറ്റുകള്‍ നിയമവിരുദ്ധമായി അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇവയില്‍ അഞ്ചെണ്ണം അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇന്ത്യ,സിംഗപ്പൂര്‍, അമേരിക്ക, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള മരുന്നുകളാണ് പിടിച്ചെടുത്തവയില്‍ അധികവും. ഹെല്‍ത്ത് പ്രൊഡക്ട് റെഗുലേറ്ററി അതോറിറ്റി, റെവന്യൂ കസറ്റംസ് സര്‍വീസ്, ഗാര്‍ഡ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
ആരോഗ്യത്തിന് ഹാനികരമായ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ തങ്ങളുടെ ജീവന്‍ തന്നെ അപകടപ്പെടുത്തുകയാണെന്ന് ആരോഗ്യ മന്തി ലിയോ വരാദ്കര്‍ പറഞ്ഞു. ഇന്റര്‍പോളിന്റെ സഹായത്തോടെ ലോകവ്യാപകമായി നടന്നുവരുന്ന പരിശോധനകളില്‍ ഇതുവരെ 156 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഏതാണ്ട് 2,414 വെബ്‌സൈറ്റുകള്‍ റദ്ദാക്കപ്പെടുകയും ചെയ്തു കഴിഞ്ഞു.

Scroll To Top