Thursday August 24, 2017
Latest Updates

അയര്‍ലണ്ടിലേക്ക് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് യാത്രചെയ്യാനെത്തിയ മൂന്ന് പേര്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ പിടിയിലായി

അയര്‍ലണ്ടിലേക്ക് വ്യാജ  പാസ്‌പോര്‍ട്ട്  സംഘടിപ്പിച്ച് യാത്രചെയ്യാനെത്തിയ മൂന്ന് പേര്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ പിടിയിലായി

ചെന്നൈ:അയര്‍ലണ്ടിലേക്ക് പോകാനൊരുങ്ങി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വ്യാജമായി സംഘടിപ്പിച്ച് ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ മൂന്നു പേരെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ശ്രീലങ്കന്‍ വംശജരായ ഇവര്‍ തൃശ്നാപള്ളിയിലെത്തി ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, പണം കൊടുത്ത് വ്യാജമായി വാങ്ങുകയായിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തിയത്.വിമാനത്താവളത്തിലെ ഇമിഗ്രെഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്നത് വരെ പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.
ദുബായി വഴി ഡബ്ലിനിലേക്ക് പറക്കാനായിരുന്നു ഇവരുടെ പദ്ധതി

സംശയം തോന്നിയ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് ശ്രീലങ്കക്കാരായ ഇവര്‍ കുറ്റം സമ്മതിച്ചത്.ഇവരോടൊപ്പം മറ്റ് നിരവധി പേരും അയര്‍ലണ്ടിലേക്ക് വിസ സംഘടിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്.പിടി കൂടിയവരെ ചോദ്യം ചെയ്യുകയാണ്.ഇവര്‍ വഴി അയര്‍ലണ്ടിലെയ്ക്കുള്ള വ്യാജവിസ സംഘടിപ്പിക്കുന്ന സംഘത്തെ കണ്ടെത്താനാവുമെന്നാണ് പോലീസ് കരുതുന്നത്.

Scroll To Top