Saturday December 03, 2016
Latest Updates

ഡബ്ലിന്‍ നഗരത്തെ ആവേശക്കടലാക്കി ഡണ്‍സ് ജീവനക്കാരുടെ പ്രതിഷേധമാര്‍ച്ച്

ഡബ്ലിന്‍ നഗരത്തെ ആവേശക്കടലാക്കി ഡണ്‍സ് ജീവനക്കാരുടെ പ്രതിഷേധമാര്‍ച്ച്

ഡബ്ലിന്‍ സിറ്റി സെന്ററില്‍ തെരുവുകളെ ആവേശത്തിലാഴ്ത്തി ഡണ്‍സ് സ്റ്റോറുകളിലെ തൊഴിലാളി ചൂഷ്ണത്തിനെതിരായ സമരം നടന്നു. ഡണ്‍സ് സ്റ്റോര്‍ ജീവനക്കാരുടെ സംഘടനയായ മന്‍ഡേറ്റ് അവകാശപ്പെട്ടിരുന്നതു പോലെ ആയിരങ്ങളാണ് തെരുവുകളെ  ഉത്സവാന്തരീക്ഷത്തിലാക്കിയ സമരത്തില്‍ പങ്കെടുത്തത്.
#decency4dunnes എന്ന ഹാഷ് ടാഗ് രാജ്യവ്യാപകമായി ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നത് സമരാനുകൂലികളെ ആവേശ തിമിര്‍പ്പിലാകിയിരുന്നു. മെറിയോന്‍ സ്‌ക്വയറിലെ ഗവണ്മെന്റ് കെട്ടിടത്തില്‍ നിന്നും മാര്‍ച്ച് ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ മുന്‍പായി തന്നെ സമരക്കാര്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. മെറിയോണ്‍ സ്‌ക്വയറില്‍ ആരംഭിച്ച മാര്‍ച്ച് സെന്റ് സ്റ്റീഫന്‍ ഗ്രീന്‍ വഴി ഓന്‍ഗിയര്‍
സ്ട്രീറ്റിലെ ഡണ്‍സ് സ്റ്റോറിനു മുന്നില്‍ കെട്ടിയുയര്‍ത്തിയ സമരപന്തലിനു മുന്നിലെത്തും വരെ ഈ ആവേശം പ്രകടമായി. മുദ്രാവാക്യം വിളികളും, ബാന്റ് മേളവുമൊക്കെയായി ഉത്സവാന്തരീക്ഷത്തിലാന് സമരം പുരോഗമിച്ചത്.
ഡണ്‍സ് സ്റ്റോര്‍ ജീവനക്കാര്‍ മാത്രമല്ല, ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ തൊഴിലാളി സംഘടനകളും സമരത്തില്‍ പങ്കെടുത്തു. ജോലി നഷ്ടപ്പെടുമെന്ന ഭയം മൂലം ഒരു വിഭാഗം ഡണ്‍സ് സ്റ്റോര്‍ ജീവനക്കാര്‍ സമരത്തില്‍നിന്നും വിട്ടു നിന്നിരുന്നെങ്കിലും ഇതൊന്നും സമരാവേശത്തെബാധിച്ചിരുന്നില്ല.
സമരം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ തൊഴിലാളികള്‍ക്ക് നിശ്ചയമായും വിജയിക്കാനാവുമെന്ന് അമാല്‍ഗമേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവ് മിക്ക് ഓ റീലി വേദിയില്‍ സംസാരിക്കവെ പറഞ്ഞു. തൊഴിലാളികള്‍ക്കായി ഒരു കളക്ടീവ് ബര്‍ഗൈനിങ്ങ് ബില്‍ കൊണ്ടു വരുന്നതിനുള്ളസാധ്യതയാണ് ചടങ്ങില്‍ സംസാരിച്ച ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍ ജനറല്‍
സെക്രട്ടറി പാട്രീഷ്യ കിങ്ങ് തേടിയത്.

Scroll To Top