Thursday December 08, 2016
Latest Updates

ഓണാഘോഷം ഗംഭീരമാക്കി ഡണ്‍ഗാര്‍വന്‍ മലയാളികള്‍…

ഓണാഘോഷം ഗംഭീരമാക്കി ഡണ്‍ഗാര്‍വന്‍ മലയാളികള്‍…

ഡണ്‍ഗാര്‍വന്‍:ഓണപൂക്കളവും ഓണസദ്യയും ഓണക്കളികളുമൊക്കെയായി ഡണ്‍ഗാര്‍വന്‍ മലയാളികള്‍ ഓണമാഘോഷിച്ചു. ആഗസ്റ്റ് 17 ന് ഡണ്‍ഗാര്‍വന്‍ ജി. എ ക്ലബ്ബില്‍ വെച്ച് നടന്ന ആഘോഷത്തില്‍ ഡണ്‍ഗാര്‍വനിലുള്ള  എല്ലാ കുടുംബങ്ങളും പങ്കു ചേര്‍ന്നു. ഉച്ചയ്ക്ക് ആരംഭിച്ച ആഘോഷ പരിപാടികള്‍ വൈകിട്ട് അഞ്ചര വരെ നീണ്ടു നിന്നു. നാട്ടില്‍ നിന്നും വന്ന ശ്രീ കുരുവിള ഓണം സന്ദേശം നല്‍കി.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. വാട്ടര്‍ഫോര്‍ഡ് കൌണ്ടി സ്‌നൂക്കര്‍ കോച്ചും ട്രാവല്‍ ഗൈഡും ആയ മൈക്കിള്‍ ബംസ്ടര്‍ ഈ ആഘോഷ പരിപാടികളില്‍ പങ്കു ചേര്‍ന്നത് ഏവര്‍ക്കും ആവേശകരമായി.

ഡണ്‍ഗാര്‍വനില്‍ നിന്നും വാട്ടര്‍ഫോര്‍ഡിലേക്ക് താമസം മാറി പോകുന്ന ജോസ്‌മോനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി. കുട്ടികള്‍ക്കുള്ള സമ്മാനദാനം നാട്ടില്‍ നിന്നും വന്ന അമ്മമാര്‍ നിര്‍വഹിച്ചു. പരിപാടികള്‍ക്ക് കമ്യൂണിറ്റിയിലുള്ള എല്ലാവരും ഒത്തൊരുമിച്ചു നേതൃത്വം നല്‍കി.

group3

group5

group4

group1

group2

Scroll To Top