Sunday December 04, 2016
Latest Updates

ഡണ്‍ഡ്രത്തെ നാഷണല്‍ മെന്റല്‍ ആശുപത്രി മാറ്റി സ്ഥാപിക്കും 

ഡണ്‍ഡ്രത്തെ നാഷണല്‍ മെന്റല്‍ ആശുപത്രി മാറ്റി സ്ഥാപിക്കും 

ഡബ്ലിന്‍ :ഡണ്‍ഡ്രത്തെ നാഷണല്‍ മെന്റല്‍ ആശുപത്രി മാറ്റി സ്ഥാപിക്കാന്‍ പദ്ധതിയായി.ശോചനീയമായ അവസ്ഥയിലുള്ള സെന്‍ട്രല്‍ മെന്റല്‍ ഹോസ്പിറ്റലിനു പകരം അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ആശുപത്രി കെട്ടിടത്തിന് അനുമതി ലഭിച്ചു.കൌണ്ടി ഡബ്ലിനിലെ പോര്‍ട്ട്രയ്‌നില്‍ 120 കിടക്കളോടെ നാഷണല്‍ ഫോറന്‍സിക് ആശുപത്രിയും,
രണ്ട് 10 ബെഡ് സ്‌പെഷലിസ്റ്റ് യൂണിറ്റുകളും പണിതുയര്‍ത്താനാണ് പ്ലാനിംഗ് ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്.

1980ല്‍ സൗത്ത് ഡബ്ലിനിലെ ഡണ്‍ഡ്രത്ത് 84 ബെഡുകളോടെ പ്രവര്‍ത്തനമാരംഭിച്ച സെന്‍ട്രല്‍ മെന്റല്‍ ഹോസ്പിറ്റല്‍ ഇപ്പോല്‍ ജീര്‍ണ്ണാവസ്ഥയിലാണ്. ആധുനിക സൗകര്യങ്ങളോടെ പുതിയ ആശുപത്രി കെട്ടിടം 2018ല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജൂനിയര്‍
മിനിസ്റ്റര്‍ കാതലീന്‍ ലിഞ്ച് പറഞ്ഞു.
നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിനു പുറമെ പുതിയ ആശുപത്രിയില്‍ ബുദ്ധി വൈകല്യമുള്ളവര്‍ക്കുള്ള ചികിത്സയും, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമുള്ള മാനസിക രോഗ ചികിത്സയും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Scroll To Top